പേരൂര്‍ക്കട: സിപിഎമ്മിന്റെ പ്രമുഖ നേതാക്കളായ വി.എസ് അച്യുതാനന്ദന്‍ ഉത്തരധ്രുവത്തിലും പിണറായി വിജയന്‍ ദക്ഷിണധ്രുവത്തിലും നിന്നാണ് തെരഞ്ഞടുപ്പിനെ നേരിടുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പേരൂര്‍ക്കടയില്‍ കെ.മുരളീധരന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.
നാടിന്റേയും ജനങ്ങളുടേയും വികസനത്തിന് വേണ്ടിയാണ് തങ്ങള്‍ വോട്ടു ചോദിക്കുന്നത്. ഇത്തവണയും കേരളത്തില്‍ താമര വിരിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്തെ പോലീസ് സംവിധാനം ശക്തമാണെന്നും കുറ്റകൃത്യങ്ങള്‍ക്ക് കൃത്യമായ ശിക്ഷ ഉറപ്പുവരുത്താന്‍ പോലീസ് സംവിധാനത്തിന് കഴിയുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സുദര്‍ശനന്‍ അധ്യക്ഷനായിരുന്നു. കെ.മുരളീധരന്‍, കാവല്ലൂര്‍മധു, കെ.ജി ജേക്കബ്ബ്, മണ്ണാമ്മൂല രാജന്‍, ശാസ്തമംഗലം മോഹനന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.