സിപിഎം നേതാവ് ഭാര്യ തോറ്റതിന്റെ വിഷമം തീര്‍ക്കുന്നു: പാറക്കല്‍ അബ്ദുള്ള; പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു

kkd-abdullaകോഴിക്കോട്:  കുറ്റിയാടി നിയോജക മണ്ഡലത്തില്‍ കെ.കെ. ലതിക പരാജയപ്പെട്ടതിന്റെ വിഷമം തീര്‍ക്കാനായി സിപിഎം ജില്ലാ സെക്രട്ടറി പാര്‍ട്ടിയുടെ സ്വാധീനമു പയോഗിച്ച് തന്നെ ആക്രമിക്കുകയാണെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ. കൊല തൊഴിലാക്കി ജീവിക്കുന്നവരെ നാദാപുരത്തെ ജനം കൈയൊഴിഞ്ഞു. അവരെ ജനം ഉപേക്ഷിച്ചതിന്റെ തെളിവാണ് തന്റെ വിജയമെന്നും പാറക്കല്‍ അബ്ദുള്ള “രാഷ്ട്രദീപിക’ യോട് പറഞ്ഞു.

സിപിഎമ്മിന്റെ കോട്ടയായിരുന്ന പ്രദേശത്ത് വിജയക്കൊടി പാറിച്ചതിന്റെ പ്രതികാരം തീര്‍ക്കാനാണ് ഇത്തരം കേസുകള്‍ ഉണ്ടാക്കുന്നത്. പ്രസംഗത്തില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. തന്റെ പ്രസംഗത്തിലെവിടെയും കൊലയ്ക്ക് ആഹ്വാനം ചെയ്യുന്നില്ല. ഇതിന്റെ വീഡിയോയും സിഡിയുമെല്ലാം  തെളിവായുണ്ട്. ആര്‍ക്കും പരിശോധന നടത്തിയാല്‍ സത്യാവസ്ഥ മനസിലാകുമെന്നും പാറക്കല്‍ അബ്ദുള്ള പറഞ്ഞു.

Related posts