ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു: 78.69 ശതമാനം വിജയം, മുൻവർഷത്തേക്കാൾ കുറവ്; 9242 പേർക്ക് ഫുള്‍ എ പ്ലസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 3,74,755 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 2,94,888 പേർ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. 78.69 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 82.9 ശതമാനമായിരുന്നു. മുൻവർഷത്തേക്കാൾ 4.26 ശതമാനത്തിന്റെ കുറവാണുണ്ടായത്. സയൻസ് വിഭാഗത്തിൽ 84.84 ശതമാനം, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 67.09 ശതമാനം, കൊമേഴ്സ് വിഭാഗത്തിൽ 76.11 ശതമാനം എന്നിങ്ങനെയാണ് വിജയം. 39,242 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ്...