തലശേരി: ധര്‍മടം നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പിണറായി വിജയന്റെ വീടിനുസമീപം സ്ഥാപിച്ചിരുന്ന പ്രചാരണ ബോര്‍ഡുകള്‍ കത്തിച്ചു. പിണറായി പാണ്ട്യാലമുക്കില്‍ സ്വകാര്യവ്യക്തിയുടെ മതിലിനു മുകളില്‍ സ്ഥാപിച്ചിരുന്ന 400 മീറ്റര്‍ ഉയരം വരുന്ന ഫഌക്‌സ് ബോര്‍ഡുകളാണ് വാരിയിട്ട് കത്തിച്ചത്.
പിണറായി വിജയന്റെ രാഷ്ട്രീയജീവിതം വരച്ചുകാട്ടികൊണ്ട് പ്രദേശവാസികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ക്കു പുറമെ പുത്തംകണ്ടം കായലോട് പവര്‍ലൂംമെട്ട എന്നിവിടങ്ങളില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളും തകര്‍ത്തിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. ആര്‍എസ്എസ്-ബിജെപി സംഘമാണ് അക്രമത്തിനു പിന്നിലെന്ന് സിപിഎം പിണറായി ഏരിയാ സെക്രട്ടറി ബാലന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ പിണറായിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ആലക്കണ്ടി രാജന്‍, കക്കോട്ടുരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ധര്‍മടം പ്രിന്‍സിപ്പല്‍ എസ്‌ഐ ടി.എന്‍. സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.