മൂവാറ്റുപുഴ:ജെഎന്‍യു സമരനായകന് കനയ്യകുമാര്‍ മൂവാറ്റുപുഴയിലെത്തി. ഇന്നലെ ഉച്ചയോടെ എത്തിയ അദ്ദേഹം ജില്ലാ പഞ്ചായത്തംഗം എന്‍.അരുണിന്റെ തൃക്കളത്തൂരിലെ വീട്ടില്‍ യുവഎംഎല്എമാരോടും നേതാക്കളോടുമൊപ്പം ഒത്തുകൂടി. പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് കനയ്യ കുമാര്‍, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് വൈസ്ചെയര്‍പേഴ്സണ്‍ സഹല റഷീദ് സോറ, എംഎല്‍എമാരായ മുഹമ്മദ് മുഹ്സിന്, കെ.രാജന്, എഐഎസ്എഫ് സംസ്ഥാനസെക്രട്ടറി സുകേഷ് സുധാകരന്, പ്രസിഡന്റ് വി.വിനില്‍, ചലച്ചിത്രതാരം കുക്കുപരമേശ്വരന്‍ എന്നിവരോടൊപ്പം തൃക്കളത്തൂരിലെത്തിയത്.
എല്‍ദോ ഏബ്രഹാമിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു മൂവാറ്റുപുഴയില്‍ എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നങ്കിലും തിരക്കു മൂലം സാധിച്ചില്ലെന്നും ജെഎന്‍യു സമരങ്ങള്‍ രാജ്യത്തിന്റെ വര്‍ഗീയ ശക്തികള്‍ക്കുള്ള താക്കീതാണെന്നും കനയ്യ പറഞ്ഞു.കേരളീയ വിഭങ്ങളില് ഒരുക്കിയ ഉച്ചഭക്ഷണത്തിനു ശേഷമാണ് ഇവിടെ നിന്നു മടങ്ങിയത്.