സുന്ദരികളാണ് പക്ഷെ ഉടക്കിയാല്‍ വിവരമറിയും. സംഭവം അങ്ങ് ചൈനയിലാണ്. വിമാനത്തിലെ ശല്യക്കാരായ യാത്രക്കാരെ ഒതുക്കാനാണ് പുതിയ വഴിയുമായി ഒരു ഏവിയേഷന്‍ അക്കാഡമി രംഗത്തെത്തിയിരിക്കുന്നത്. ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് ആയോധനകലകളില്‍ പരിശീലനം നല്‍കുകയാണ് അക്കാഡമി.
വെറും പരിശീലനമല്ല ഒന്നാന്തരം മിലിട്ടറി ട്രെയിനിംഗ്. കായിക പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പഠനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശനമുള്ളൂ. ചൈനയിലെ ചെങ്ഡു ഈസ്റ്റ് സ്റ്റാര്‍ ട്രെയിനിംഗ് കോളജ് ആണ് പുതിയ പരിഷ്കാരവുമായി രംഗത്തെത്തിയിരിക്കു ന്നത്. മുപ്പതിനായിരം അടി ഉയരത്തില്‍ യാത്രക്കാര്‍ക്ക് ഭക്ഷണവും പാനീയവും വിളമ്പുന്ന യാത്രക്കാരെ അങ്ങേയറ്റം സ്‌നേഹത്തോടെ പരിചരിക്കുന്ന ഈ സുന്ദരികളെ കണ്ടാല്‍ മാരകമായ ആയോധനകലകളില്‍ അഗ്രഗണ്യരാണെന്ന് പറയുകയില്ല.
വിമാനത്തില്‍ മദ്യപിച്ച് ബഹളം വയ്ക്കുകയും അക്രമാസക്ത രാവുകയും ചെയ്യുന്ന വില്ലന്മാരെ ഒതുക്കാന്‍ ഇവര്‍ക്ക് നിമിഷങ്ങള്‍ മതി. എന്തായാലും ചെങ്ഡു ഈസ്റ്റ് സ്റ്റാര്‍ ട്രെയിനിംഗ് കോളജിന്റെ ഈ സവിശേഷ പാഠ്യപദ്ധതി മറ്റ് ഏവിയേഷന്‍ അക്കാഡമികളും പിന്തുടരുമോയെന്ന് കണ്ടറിയണം.