സെല്‍ഫി; ഇവിടെ പോസ് ചെയ്യാന്‍ ധൈര്യം മാത്രം പോരാ…

sപല സ്റ്റൈലിലും സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ആളുകള്‍ മല്‍സരിക്കുകയാണല്ലോ. ഇക്കാര്യത്തില്‍ കണ്ടെത്താവുന്ന വെറൈറ്റി എല്ലാം പരീക്ഷിച്ചു കഴിഞ്ഞ സ്ഥിതിക്കു ഇനിയല്പം സാഹസികതയാവാം എന്നു തീരുമാനിച്ചു ബ്രസീലിലെ ചിലര്‍.

ഇതിനായി അവര്‍ തെരഞ്ഞെടുത്തതു റിയോ ഡീ ജനീറോയിലെ ഉയര്‍ന്ന പര്‍വതമാണ്. 2,769 അടി പൊക്കമുള്ള മലയുടെ അറ്റത്ത് തൂങ്ങിക്കിടന്നും മറ്റും ചങ്കിടിപ്പ് കൂട്ടുന്ന തരത്തിലുള്ള ഫോട്ടോകളാണ് ഇവര്‍ എടുക്കുന്നത്. ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റാഗ്രാമില്‍ ഇവയെല്ലാം ട്രെന്‍ഡിംഗ് ആണ്.

അടിപൊളി ഫോട്ടോസെഷന്‍ കഴിഞ്ഞപ്പോള്‍ ഇവരില്‍ എത്ര ജീവിച്ചിരിപ്പുണ്ടെന്നാണു ഫോട്ടോകള്‍ കണ്ടവരുടെ സംശയം.

S1 S2 S3 S4

Related posts