സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ; പ്രതി ബിജെപി പ്രവർത്തകനെന്ന് ക്രൈംബ്രഞ്ച്

തി​രു​വ​ന​ന്ത​പു​രം: സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ച കേ​സി​ൽ ഒ​രാ​ളെ കൂ​ടി ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ക​രു​മം​കു​ളം സ്വ​ദേ​ശി ശ​ബ​രി​യാ​ണ് ഇന്ന് രാവിലെ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ഒരാൾ അറസ്റ്റിലായിരുന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

2018 ഒ​ക്ടോ​ബ​ർ 27നാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം കു​ണ്ട​മ​ൺ ക​ട​വി​ലു​ള്ള സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം തീ​പി​ടി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ക​യും ആ​ശ്ര​മ​ത്തി​ന് ഭാ​ഗി​ക​മാ​യ കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചി​രു​ന്നു. തീ​യി​ട്ട​വ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ എ​ന്നെ​ഴു​തി​യ റീ​ത്തും വെ​ച്ചി​രു​ന്നു. ആ​ക്ര​മ​ണം വാ​ർ​ത്ത​യാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം നേ​താ​ക്ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment