ബോൡവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയുടെ വിവാഹം ഉടന്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ബോയ് ഫ്രണ്ട് ബണ്ടി സച്‌ദേവുമായാണ് താരത്തിന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നതെന്നാണ് സുചന. ബോളിവുഡില്‍ തിരക്കോട് തിരക്കാണ് സൊനാക്ഷിക്ക് ഇപ്പോള്‍. അകിര, നൂര്‍ എന്നീ ചിത്രങ്ങളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുശേഷം പുതിയ ചിത്രത്തിനൊന്നും കരാര്‍ നല്‍കേണ്ടതില്ലായെന്നാണത്രേ താരത്തിന്റെ തീരുമാനം. ഡബാംഗിന്റെ മൂന്നാം ഭാഗത്തില്‍ സെനാക്ഷി നായികയാകുമെന്നു റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതു സ്ഥിരീകരിച്ചിട്ടില്ല.
സൊനാക്ഷിയും ബണ്ടിയും തമ്മില്‍ 2012മുതല്‍ ഡേറ്റിംഗിലായിരുന്നുവെന്നാണ് ഗോസിപ്പ്. അടുത്തിടെ ബണ്ടിയുടെ മാതാവിന്റെ അറുപതാം പിറന്നാള്‍ ആഘോഷത്തിനു സൊനാക്ഷി എത്തിയിരുന്നു. സൊനാക്ഷിയുടെ 29-ാമത് ജന്മദിനം അടുത്തിടെ നടന്നപ്പോഴും ബണ്ടി പ്രധാനനടത്തിപ്പുകാരനായി പങ്കെടുത്തിരുന്നു. നേരത്തെ ബണ്ടി മുന്‍ മിസ് യുണിവേഴ്‌സ് സുസ്മിത സെന്നുമായി ഡേറ്റിംഗിലായിരുന്നു. ഇതു ബ്രേക്ക് ആയതോടെയാണ് സൊനാക്ഷിയുമായി അടുത്തത്. സൊനാക്ഷിയാവട്ടെ, മുമ്പ് ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലായിരുന്നുവെന്നും ഗോസിപ്പുണ്ടായിരുന്നു.