ദബാംഗ് മൂന്നാം ഭാഗം ഉണ്ടെന്നുള്ള കാര്യം ഉറപ്പാണ്. പക്ഷേ ചിത്രത്തില്‍ നായികയായി എത്തുക പരിണീതിയോ സൊനാക്ഷിയോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പലതരത്തിലുള്ള കിംവദന്തികളാണ് ബോളിവുഡില്‍ നിന്നു കേള്‍ക്കുന്നത്. ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്ന സൊനാക്ഷി തന്നെയായിരിക്കും മൂന്നാം ഭാഗത്തിലെന്നും അതല്ല സൊനാക്ഷിയെ മാറ്റി പകരം പരിണീതി ചോപ്രയെ ദബാംഗ് 3യിലേക്ക് പരിഗണിക്കുന്നുവെന്നും കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നിനും ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.
സൊനാക്ഷിയും സല്‍മാന്‍ ഖാനും തമ്മില്‍ ഇപ്പോള്‍ അത്ര ചേര്‍ച്ചയില്‍ അല്ലെന്നതാണ് ചിത്രത്തില്‍ നിന്നു സൊനാക്ഷി പുറത്താകുമെന്ന് വാദിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ദബാംഗ് ഒന്നിലും രണ്ടിലും സല്‍മാനൊപ്പം മിന്നുന്ന പ്രകടനം കാഴ്ചവെച്ച സൊനാക്ഷി സിന്‍ഹയെ മൂന്നാം ഭാഗത്തില്‍ നിന്നു മാറ്റില്ലെന്നാണ് സൊനാക്ഷിയുടെ ആരാധകര്‍ വിശ്വസിക്കുന്നത്. പരിണീതി ഈ വേഷം ചെയ്താല്‍ ശരിയാകുമോയെന്നും അവര്‍ ചോദിക്കുന്നു. എന്തായാലും ദബാംഗില്‍ ആര് നായികയായി എത്തുമെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.