ബോളിവുഡിലെ മികച്ച ആക്ഷന്‍ താരം സൊനാക്ഷിതന്നെയെന്ന് നടന്‍ ജോണ്‍ ഏബ്രഹാം. അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ഫോഴ്‌സ് 2 എന്ന ചിത്രത്തിലെ സൊനാക്ഷി യുടെ പ്രകടനം കണ്ടാണ് ജോണ്‍ ഇങ്ങനെ ഒരു അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ജോണ്‍ ഏബ്രഹാമാണ് ചിത്രത്തിലെ നായകന്‍. ഫോഴ്‌സ് ടുവില്‍ മാത്രമല്ല ധൂം, ഡിഷൂം, അകിര തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ കൂടി ഉദ്ദേശിച്ചാണ് ജോണ്‍ സൊനാക്ഷിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.
എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത അകിരയില്‍ ആക്ഷനു പ്രാധാന്യമുള്ള റോളാണ് സൊനാക്ഷിക്കു ലഭിച്ചത്. അകിരയുടെ ട്രെയ്‌ലര്‍ കണ്ട ജോണ്‍ സൊനാക്ഷിക്ക് ആശംസയര്‍പ്പിച്ച് ട്വീറ്റും ചെയ്തിരുന്നു. ചിത്രം സെപ്റ്റംബര്‍ രണ്ടിനാണ് റീലീസ് ചെയ്തത്. മാധ്യമപ്രവര്‍ത്തകയായാണ് സൊനാക്ഷി ചിത്രത്തിലെത്തിയത്. തമിഴില്‍ വന്‍ ഹിറ്റായ ‘മൗനഗുരു’ എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ‘അകിര’.