സൊമാലിയന്‍ പരാമര്‍ശം വിനയായി; മോദിയെ ട്രോളി മലയാളികള്‍! “ലേലു അല്ലു ലേലു അല്ലു’വെന്നു പറഞ്ഞാല്‍ പോലും രക്ഷയല്ലാത്ത വിധത്തിലുള്ള ട്രോള്‍

MODIIIIക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയെ, നവമാധ്യമങ്ങളിലൂടെ കൊല്ലാതെ കൊന്ന മലയാളികളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, മലയാളിയുടെ പ്രതികരണ ശേഷി എത്രത്തോളമെന്ന് ഇപ്പോഴദ്ദേഹത്തിനു മനസിലായിട്ടുണ്ടാകും. അബദ്ധത്തിനു പോലും നാക്കുപിഴച്ച് പറയുന്ന വാക്കുകള്‍ മലയാളികളുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്ന തരത്തിലായിപ്പോയാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയാണേല്‍ പോലും വെറുതേ വിടില്ല മലയാളി.

തന്റെ തിരുവനന്തപുരം പ്രസംഗത്തിലാണ് മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചത്. പാലക്കാട്ട് ആദിവാസി ബാലന്‍ മാലിന്യങ്ങള്‍ക്കിടയില്‍ ഭക്ഷണം തിരഞ്ഞ വാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമര്‍ശം. പ്രസംഗം കഴിഞ്ഞ് മിനിട്ടുകള്‍ക്കകം മലയാളി രാഷ്ട്രീയ ഭേദമേതുമില്ലാതെ മോദിയെ ട്രോളാന്‍ തുടങ്ങി. ട്രോളെന്നു പറഞ്ഞാല്‍, ഇനി “ലേലു അല്ലു ലേലു അല്ലു’വെന്നു പറഞ്ഞാല്‍ പോലും രക്ഷയല്ലാത്ത വിധത്തിലുള്ള ട്രോള്‍.

“പോ മോനെ മോദി’ യെന്ന ഹാഷ്ടാഗില്‍ ഇടവേളകളില്ലാതെ ട്രോളുകള്‍ നിറയുകയാണ്. ഒപ്പം കടുത്ത വിമര്‍ശനങ്ങളും. നരസിംഹത്തിലെ മോഹന്‍ലാലിന്റെ ഡയലോഗ് ഓര്‍മ്മിപ്പിച്ചാണ് “പോ മോനെ മോദി’ എന്ന ഹാഷ്ടാഗ്.

Modi_troll01

Modi_troll02

Modi_troll03

Related posts