ബ​ജ​റ്റ് വി​ഹി​തംകൊ​ണ്ട് 131 ബ​സു​ക​ൾ  വാ​ങ്ങാ​ൻ ക​രാ​ർ; എ​ല്ലാം കെ-​സ്വി​ഫ്റ്റി​ന്; ബ​സു​ക​ൾ ഓ​ടി​ക്കു​ന്ന​ത് അ​ഞ്ചു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി പ​ത്ത് വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തി​

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ ടി ​സി യ്ക്ക് ​സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റ് വി​ഹി​ത​മാ​യി അ​നു​വ​ദി​ച്ച തു​ക​യി​ൽ 50 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് 131 ബ​സു​ക​ൾ വാ​ങ്ങു​ന്നു. സീ​റ്റ​ർ, സെ​മി സ്ലി​പ്പ​ർ ഡീ​സ​ൽ ബ​സു​ക​ളാ​ണ് വാ​ങ്ങു​ന്ന​ത്.

അ​ശോ​ക് ലൈ​ലാ​ൻ​ഡ് ക​ന്പ​നി​യു​മാ​യി അ​വ​സാ​ന​വ​ട്ട ച​ർ​ച്ച​ക​ൾ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​ക്കും. ഇ​ത്ത​വ​ണ​ത്തെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ൽ പ്ര​മു​ഖ ബ​സ് നി​ർ​മ്മാ​ണ ക​ന്പ​നി​ക​ളാ​യ ടാ​റ്റ​യും ഐ​ഷ​റും വി​ട്ടു നി​ന്നു.

മു​ൻ ത​വ​ണ നല്കി​യ വി​ല​യ്ക്ക് ബ​സു​ക​ൾ ന​ല്ക​ണ​മെ​ന്ന​താ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ആ​വ​ശ്യം. കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ​പ​ങ്കെ​ടു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ  പാ​ന​ൽ അം​ഗ​മാ​യി ഇ​റ്റ​ലി​യി​ൽ പോ​യി​രി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി എം​ഡി ബി​ജു പ്ര​ഭാ​ക​ർ തി​രി​ച്ചു വ​ന്നാ​ലു​ട​ൻ ലൈ​ലാ​ൻ​ഡ് ക​ന്പ​നി​യു​മാ​യി ക​രാ​ർ ഒ​പ്പി​ടും. ര​ണ്ടു മാ​സ​ത്തി​ന​കം ബ​സു​ക​ൾ എ​ത്തി തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ബ​ജ​റ്റ് വി​ഹി​തം ഉ​പ​യോ​ഗി​ച്ചാ​ണ് ബ​സു​ക​ൾ വാ​ങ്ങു​ന്ന​തെ​ങ്കി​ലും ഇ​തി​ൽ​ ഒ​രു ബ​സു​പോ​ലും കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് കി​ട്ടി​ല്ല.

എ​ല്ലാം കെ ​സ്വി​ഫ്റ്റ് എ​ന്ന സ്വ​ത​ന്ത്ര ക​മ്പ​നി​ക്കാ​ണ് ന​ല്കു​ക. മു​മ്പ് വാ​ങ്ങി​യ ബ​സു​ക​ളും സ്വി​ഫ്റ്റി​നാ​ണ് ന​ല്കി​യ​ത്. ഇ​നി വാ​ങ്ങു​ന്ന ഒ​രു ബ​സും കെ​എ​സ്ആ​ർ​ടി​സി​ക്ക് കൊ​ടു​ക്കി​ല്ല. കെ​എ​സ്ആ​ർ​ടി​സി​ക്ക് ആ​റ് വ​ർ​ഷ​മാ​യി പു​തി​യ ബ​സ് വാ​ങ്ങു​ന്നി​ല്ല.

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കെഎ​സ്ആ​ർ​ടി​സി 75000 രൂ​പ വ​രെ വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി പ​ത്ത് വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തി​യാ​ണ് ബ​സു​ക​ൾ ഓ​ടി​ക്കു​ന്ന​ത്. 

അ​പ​ക​ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം ഇ​താ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നി​ട്ടും കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​തി​മാ​സ ടി​ക്ക​റ്റ് വ​രു​മാ​നം വ​ർ​ദ്ധി​ക്കു​ക​യാ​ണ്. സ​മീ​പ മാ​സ​ങ്ങ​ളാ​യി 180 കോ​ടി​യ്ക്ക് മു​ക​ളി​ലാ​ണ് സ്ഥി​ര​മാ​യി മാ​സ ടി​ക്ക​റ്റ് വ​രു​മാ​നം.

Related posts

Leave a Comment