അനില്‍ കപൂറിന്റെ പ്രിയപുത്രി സോനം കപൂര്‍ ഒരു കമന്റിലൂടെ കിങ് ഖാനെ ഞെട്ടിച്ചിരിക്കുന്നു. അതാണിപ്പോള്‍ ബോളിവുഡിലെ ചൂടുള്ള വാര്‍ത്ത. തന്നോടൊപ്പം അഭിനയിക്കാന്‍ ഷാരൂഖിന് താല്‍പര്യമില്ലെന്ന് വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നു ഈ താരസുന്ദരി. കമന്റ് കേട്ട് ഞെട്ടിയ ഖാന്‍ സോനത്തെ വിളിക്കുകയും ചെയ്തു എന്നാണു കേള്‍ക്കുന്നത്.
എന്നാല്‍ ഷാരൂഖ് ഇങ്ങനൊരു പ്രസ്താവന നടത്തിയതായി ആര്‍ക്കുമറിയില്ലതാനും. അതിനു പിന്നാലെ സോനത്തിന്റെ അടുത്ത കമന്റും വന്നു. ഷാരൂഖ് ഖാനുമായി ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നു. അതൊന്നും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് താല്‍പര്യമില്ലാത്തതിനാലാവാം ഇതുവരെയും ഒരുമിച്ച് സിനിമ ചെയ്യാന്‍ പറ്റാത്തത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് താല്‍പര്യമുണ്ട്. എന്നാല്‍ അദ്ദേഹത്തിന് താല്‍പര്യമില്ലാത്തതിനാലാണ് ഇതു സാധ്യമാവാത്തത്. എന്നോടൊപ്പം ജോലി ചെയ്യാന്‍ അദ്ദേഹത്തിന് താല്‍പര്യം വരുമ്പോള്‍ അതു നടക്കും.
ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലേയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായാണ് താന്‍ ആ കമന്റ് ഇട്ടതെന്നും അദ്ദേഹത്തിന് തോന്നുമ്പോള്‍ ഒരുമിച്ച് അഭിനയിക്കുമെന്നും താന്‍ പറഞ്ഞത് ആള്‍ക്കാര്‍ തെറ്റിദ്ധരിച്ചതാണെന്നും സോനം പറയുന്നു. വര്‍ഷങ്ങളായി എന്നെ അദ്ദേഹത്തിന് അറിയാം. ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിക്കാത്തതു കൊണ്ടാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹത്തിന് ഇപ്പോള്‍ മനസിലായിട്ടുണ്ടെന്നും സോനം വ്യക്തമാക്കി.
ഏതൊരു നായികയുടെയും സ്വപ്‌നമാണ് കിങ് ഖാനൊപ്പം സിനിമ ചെയ്യുകയെന്നത്. മുന്‍ നിര നായികമാരായ ദീപിക പദുക്കോണ്‍, അനുഷ്ക ശര്‍മ്മ, ആലിയ ഭട്ട് തുടങ്ങിയവര്‍ക്കെല്ലാം ഷാരൂ ഖിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സോ നത്തിന്റെ ആഗ്രഹം എന്ന് നടക്കുമെന്ന് കാത്തിരുന്നു കാണാം.