നാദാപുരം: ദേശീയ പാതയില്‍ മൂരാട് പാലത്തിന് സമീപം നാദാപുരം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന 190 കുപ്പി മാഹി നിര്‍മിത വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. വടകരയ്ക്കടുത്ത മടപ്പള്ളി സ്വദേശി കക്കാട്ട് താഴെ കുനി കെ.ടി.കെ. സുരേഷ് (47) നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ഷിജില്‍ കുമാറും സംഘവും പിടികൂടിയത്.
കോഴിക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് കെഎല്‍ 18 എഫ് 4007 നമ്പര്‍ സ്കൂട്ടറില്‍ ഹാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി 180 എംഎല്ലിന്റെ 190 കുപ്പികളുമായി പയ്യോളി ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. സുരേഷിനെതിരേ നേരത്തെ മദ്യം കടത്തിയതുമായി ബന്ധപ്പെട്ട് കേസുകള്‍ നിലവിലുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.