സ്കൂളുകള്‍ക്കടുത്ത് പുകയില വില്‍പ്പന: അധികാരികള്‍ വ്യക്തത വരുത്തണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി

KKD-HANSകോട്ടയം: സ്കൂളുകള്‍ക്കടുത്ത് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നത് എത്ര ദൂരം അകലെയാണെന്ന എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടെന്നും ഇക്കാര്യം അധികാരികള്‍ വ്യക്തമാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.   സ്കൂളില്‍ നിന്ന് 100 വാര അകലെ മാത്രമേ പുകയില ഉത്പന്നം വില്‍ക്കാവു എന്നാണ് കേന്ദ്ര നിയമം. അതേ സമയം തദേശ വകുപ്പ് നിയമത്തില്‍ 400 മീറ്റര്‍ അകലെ മാത്രമേ വില്‍ക്കാന്‍ പാടുള്ളു എന്നാണ്.

എന്നാല്‍ പോലീസ് ഇപ്പോള്‍ പറയുന്നത് 200 മീറ്റര്‍ അകലെ  എന്നാണ്. 150 മീറ്റര്‍ അകലയെ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാവൂ എന്ന് ചില മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോര്‍ജ് ജേക്കബ് പറഞ്ഞു. ഇത്തരത്തില്‍ ദൂരപരിധി വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ കടകളില്‍ നിന്ന് ബിഡീയും സിഗരറ്റും മറ്റും എടുത്തുകൊണ്ടുപോകുന്നത് ഏതു ദുരപരിധി വച്ചാണെന്ന് വ്യാപാരികള്‍ ചോദിക്കുന്നു. വ്യക്തമായ ദൂരപരിധി ജനങ്ങളെയും വ്യാപാരികളെയും അറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Related posts