കോട്ടയം: സ്കൂള്‍ വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയ ഹോട്ടല്‍ മാനേജരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കായംകുളം താനാത്ത് പുതുവേലില്‍ അന്‍സാരി(39)യെയാണ് വെസ്റ്റ് എസ്ഐ എം.ജെ. അഭിലാഷ്, എഎസ്ഐ ലാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
മദ്യലഹരിയിലായിരുന്ന ഇയാള്‍ വിദ്യാര്‍ഥിയോട് ലൈംഗീകചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി ഓടിരക്ഷപ്പെടുകായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്നു അന്‍സാരിക്കെതിരെ കേസെടുത്തു. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. ഇന്നലെ നഗരത്തിലെത്തിയ അന്‍സാരിയെ പോലീസ് തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു.