ലോകകപ്പ് ഷൂട്ടിംഗ് ചാന്പ്യൻഷിപ്പ് : മധുര മ​നു ഭാ​ക​ർ

മെ​ക്‌​സി​ക്കോ സി​റ്റി: ഐ​എ​സ്എ​സ്എ​ഫ് ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ പ​തി​നാ​റു​കാ​രി മ​നു ഭാ​ക​ര്‍ക്കു സ്വ​ര്‍ണം. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ലാ​ണ് മ​നു സ്വ​ര്‍ണം നേ​ടി​യ​ത്. പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ ര​വി കു​മാ​ര്‍ വെ​ങ്ക​ലം നേ​ടി. ഫൈ​ന​ലി​ല്‍ മ​നു മെ​ക്‌​സി​ക്കോ​യു​ടെ അ​ല​ജാ​ന്‍ഡ്ര സാ​വ​ലാ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്വ​ര്‍ണം നേ​ടി​യ​ത്.

അ​ല​ജാ​ന്‍ഡ്ര ര​ണ്ടു ത​വ​ണ ലോ​ക​ക​പ്പ് ഫൈ​ന​ല്‍സ് ജേ​താ​വാ​ണ്. 24 ഷോ​ട്ടു​ക​ളു​ള്ള ഫൈ​ന​ലി​ലെ അ​വ​സാ​ന ഷോ​ട്ടി​ല്‍ 10.8 പോ​യി​ന്‍റ് നേ​ടി​യ മ​നു 237.5 പോ​യി​ന്‍റു​മാ​യാ​ണ് സ്വ​ര്‍ണ​ത്തി​ലെ​ത്തി​യ​ത്. സാ​വാ​ലയ്ക്ക് 237.1 പോ​യി​ന്‍റ്, വെ​ങ്ക​ലം നേ​ടി​യ ഫ്രാ​ന്‍സി​ന്‍റെ സെ​ലി​ന്‍ ഗോ​ബ​ര്‍വി​ലെ​യ്ക്കു 217 പോ​യി​ന്‍റ്. മ​റ്റൊ​രു ഇ​ന്ത്യ​ന്‍ താ​രം യ​ശ്വി​നി സിം​ഗ് ദേ​സ്‌വാ​ള്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി.

11-ാം ക്ലാ​സു​കാ​രി​യാ​യ മ​നു നേ​ര​ത്തെ​ത​ന്നെ ബു​വ​നോ​സ് ആ​രീ​സി​ല്‍ ന​ട​ക്കു​ന്ന 2018 യൂ​ത്ത് ഒ​ളി​മ്പി​ക് ഗെ​യിം​സി​നു യോ​ഗ്യ​ത നേ​ടി​യി​രു​ന്നു.10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ളി​ല്‍ വെ​ങ്ക​ലം നേ​ടി​ക്കൊ​ണ്ട് ര​വി കു​മാ​ര്‍ ലോ​ക​ക​പ്പി​ലെ ത​ന്‍റെ ആ​ദ്യ​ത്തെ മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി.

ക​ഴി​ഞ്ഞ വ​ര്‍ഷം മൂ​ന്നു ഫൈ​ന​ലു​ക​ളി​ല്‍ പ്ര​വേ​ശി​ച്ച, ഇ​തി​ല്‍ ലോ​ക​ക​പ്പ് ഫൈ​ന​ല്‍സും ഉ​ള്‍പ്പെ​ടു​ന്നു, ര​വി​ക്ക് മെ​ഡ​ല്‍ നേ​ടാ​നാ​യി​ല്ല. 226.4 പോ​യി​ന്‍റ് നേ​ടി​ക്കൊ​ണ്ടാ​ണ് ഇ​ന്ത്യ​ന്‍ താ​രം മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ലോ​ക ഒ​ന്നാം ന​മ്പ​റും ഹം​ഗ​റി​യു​ടെ യു​വ​താ​രം ഇ​സ്ത്‌​വാ​ന്‍ പെ​നി (249.5 പോ​യി​ന്‍റ്‍) സ്വ​ര്‍ണ​വും ഓ​സ്ട്രി​യ​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ ഷ്മ്രി​ല്‍ (248.7 പോ​യി​ന്‍റ്) വെ​ള്ളി​യും നേ​ടി.

 

Related posts