സ്ത്രീകള്‍ ഭീരുക്കളാകരുത്! പുരുഷനെ പോലെ തന്നെ സ്ത്രീക്കും തുല്യ അവകാശം തന്നെയാണ്; ഭീരുക്കളായി മാറിനില്‍ക്കരുതെന്ന് നടി നിക്കി ഗില്‍റാണി

NIkkiസ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ സ്ത്രീകള്‍ ഭീരുക്കളായി മാറിനില്‍ക്കരുതെന്ന് നടി നിക്കി ഗില്‍റാണി. സ്ത്രീസംരക്ഷണ നിയമങ്ങള്‍ ഒരുപാടുള്ള നമ്മുടെ നാട്ടില്‍ സ്ത്രീപീഡനങ്ങള്‍ക്കോ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കോ യാതൊരു കുറവുമില്ലാത്ത അവസ്ഥയാണ് ഉള്ളത്.

സ്ത്രീകള്‍ അഭിമാനത്തോടെയും ധൈര്യത്തോടെയും സമൂഹത്തില്‍ തലയുയര്‍ത്തി നടക്കണമെന്നാണ് തന്റെ അഭിപ്രായം. സ്ത്രീകള്‍ ഒന്നിനും കഴിവില്ലാത്തവരാണെന്ന ചിന്ത തന്നെ മനസില്‍ നിന്ന് മാറ്റണമെന്നും നിക്കി പറഞ്ഞു. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി നമ്മള്‍ തന്നെ മുന്‍കരുതലുകള്‍ എടുക്കണം.  പുരുഷനെ പോലെ തന്നെ സ്ത്രീക്കും തുല്യ അവകാശം തന്നെയാണ് ഇന്നുള്ളതെന്നും നിക്കി പറഞ്ഞു.

Related posts