സ്പിരിറ്റ് കടത്തുകേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്

tcr-REMANDതൃശൂര്‍: കാറില്‍ സ്പിരിറ്റ് കടത്തിയ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും.ചെങ്ങന്നൂര്‍ കിഴിച്ചേരി മേല്‍മുറി ചരി വാപുരയിട ത്തില്‍ കനകനെ(35)യാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് പി.എന്‍. സീത ശിക്ഷിച്ചത്. പിഴയടച്ചി ല്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം.

2009 ജനുവരി 27നാണ് സംഭവം. പൊള്ളാച്ചി യില്‍ നിന്നും പെരുമ്പാവൂരിലേക്ക് വ്യാജ നമ്പര്‍ പതിച്ച ക്വാളിസ് കാറില്‍ 35 ലിറ്റര്‍ വീതം കൊ ള്ളുന്ന 26 കന്നാസുകളിലായി 910 ലിറ്റര്‍ സ്പിരിറ്റ് കടത്തുന്നതിനിടെ തലോര്‍ ബൈപാസ് ജംഗ്ഷനില്‍വച്ച് ഓട്ടോറിക്ഷയില്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്പിരിറ്റ് നിറച്ച കാര്‍ ഉപേക്ഷിച്ച് സംഘം കടക്കുകയായിരുന്നു. പുതുക്കാട് പോലീസാണ് കേസില്‍ അന്വേഷണം നടത്തിയത്.

അന്വേഷണത്തില്‍ പന്തളം സ്വദേശി സുശീ ല രാജിന്‍െറ ഉടമസ്ഥതയിലുള്ള വാഹനം മോഷ്ടിച്ചതാണെന്നു കണെ്ടത്തി. പിന്നീടുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും ഒമ്പതു സാക്ഷികളെയും 20 രേഖകളും തൊണ്ടിയായ 910 ലിറ്റര്‍ സ്പിരിറ്റും ഹാജരാക്കി. പബ്ലിക് പ്രോ സിക്യൂട്ടര്‍ പയസ് മാത്യു, അഡ്വ. ബബില്‍ രമേഷ് എന്നിവര്‍ ഹാജരായി.

Related posts