സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ച് വാഹനങ്ങളുടെ അമിതവേഗത തടയാന്‍ പോലീസ് നടപടി

alp-speedbrakerമുതലമട: ചുള്ളിയാര്‍മേട് ഹയര്‍സെക്കന്‍ഡറി സ്കൂളിനു മുന്നില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ച് വാഹനങ്ങളുടെ അമിതവേഗത തടയാന്‍ പോലീസ് നടപടി  തുടങ്ങി. സ്കൂളിനുമുന്നില്‍ നിരവധിതവണയുണ്ടായ വാഹനാപകടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ അധ്യയനവര്‍ഷാവസാനം ലോരിയുടെ ചക്രം കയറി വിദ്യാര്‍ഥിനിയുടെ കാല്‍മുറിഞ്ഞ സംഭവമുണ്ടായിരുന്നു. വാഹനങ്ങളുടെ വേഗത തടയാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നു ആരോപിച്ച് നാട്ടുകാര്‍ വഴിതടയല്‍ സമരവുമായി രംഗത്തിറങ്ങിയിരുന്നു.

ഈ സാഹചര്യത്തിലാണ് കൊല്ലങ്കോട് പോലീസ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് വാഹന വേഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുള്ളിയാര്‍മേട് സ്കൂളിനു ഇരുവശത്തെ റോഡുകളും കുത്തനെയുള്ള ഇറക്കമാണ്. ഇതുമൂലം ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ ദൂരെനിന്നും തിരിച്ചറിയാനാകാതെ പെട്ടെന്നു വാഹനം നിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് വഴിയാത്രക്കാരുടെ ശരീരത്തിലേക്ക് വാഹനം ഇടിച്ചു അപകടമുണ്ടാകുന്നത്. ചുള്ളിയാര്‍മേട്ടില്‍ വാഹനാപകടംമൂലം മുമ്പ് പത്തോളംപേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്.

Related posts