സ്വകാര്യവസതിയില്‍ മോഡലുകളുമായി പെണ്‍വാണിഭം: നാലുപേര്‍ പിടിയില്‍

TVM-ARRESTകോയമ്പത്തൂര്‍: ശരവണാംപട്ടിയില്‍ സ്വകാര്യവസ്തിയില്‍ മോഡലുകളുമായി പെണ്‍വാണിഭം നടത്തിയ ബ്രോക്കര്‍മാര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ആന്ധ്രാപ്രദേശ് ഗോദാവരി ജില്ലയിലെ നരസിംഹമൂര്‍ത്തി (52), ഭാര്യ മോദി ശക്തിലക്ഷ്മി, ബ്രോക്കര്‍മാരായ ആന്ധ്ര സ്വദേശി സീനു (23), തൂത്തുക്കുടി കോവില്‍പ്പട്ടി ശിവ (26) എന്നിവരെയാണ് പിടികൂടിയത്. ശരവണാംപട്ടി പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇവിടെനിന്നും പിടികൂടിയ രണ്ടു ബാംഗളൂര്‍, മുംബൈ മോഡലുകളെ മണിയക്കാരന്‍ പാളയത്തിലെ ഗവണ്‍മെന്റ് സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

സീനു വാട്‌സ് അപ്പ്, ഇന്റര്‍നെറ്റ് എന്നിവ വഴി ശരവണാംപട്ടിയിലെ ഐടി ജീവനക്കാര്‍ക്കും ധനസ്ഥിതിയുള്ള യുവാക്കള്‍ക്കും മോഡലുകളുടെ ഫോട്ടോ കാട്ടി വാക്കുറപ്പിച്ച് നരസിംഹമൂര്‍ത്തി വാടകയ്‌ക്കെടുത്ത വീട്ടില്‍ പെണ്‍വാണിഭം നടത്തിവരികയാണ് ചെയ്തിരുന്നത്. ഒരുമണിക്കൂര്‍ നേരത്തേക്ക് മൂവായിരം രൂപയാണ് ഇടപാടുകാരില്‍നിന്നും ഈടാക്കിയിരുന്നതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ മൊഴിനല്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പോലീസ്.

Related posts