സ്വകാര്യ ബസില്‍ വിദേശ മദ്യക്കടത്ത്: സ്ത്രീയും യുവാവും അറസ്റ്റില്‍

kkd-madhyamനാദാപുരം: പളളൂരില്‍ നിന്ന് അനധികൃതമായി വില്‍പനക്ക് കൊണ്ടു വരികയായിരുന്ന വിദേശ മദ്യ ശേഖരവുമായി സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ നാദാപുരം എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.വിലങ്ങാട് അടുപ്പില്‍ കോളനി നിവാസികളായ ശാരദ  (30)അനീഷ് (23) എന്നിവരാണ്  പിടിയിലായത്. ജില്ലാ അതിര്‍ത്തിയായ കായപ്പനിച്ചിയില്‍ സ്വകാര്യ ബസ്സില്‍ നടത്തിയ പരിശോധനയിലാണ് ഏഴര ലിറ്റര്‍ വിദേശ മദ്യവുമായി ശാരദ പിടിയിലാവുന്നത്.500 മില്ലിലിറ്ററിന്റെ ഏഴ് കുപ്പികള്‍ ദേഹത്ത് കെട്ടിവെച്ച് അതിന് മുകളില്‍ സാരി ധരിച്ച നിലയിലായിരുന്നു.ശാരദ നേരത്തേയും വിദേശ മദ്യവുമായി എക്‌സൈസ് പിടിയിലായിരുന്നു.

സ്വകാര്യ ബസ്സില്‍ പ്ലാസ്റ്റിക് കവറിലാക്കി.ആറര ലിറ്റര്‍ മദ്യം ഇയാളില്‍ നിന്നും കണ്ടെത്തി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജ മദ്യത്തിനെതിരെ മേഖലയില്‍ എക്‌സൈസ് കര്‍ശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുറുവന്തേരി അരീക്കര കുന്ന് എന്നിവിടങ്ങളിലാണ് തെരച്ചില്‍ നടത്തിയത്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാര്‍,പ്രിവന്റീവ് ഓഫീസര്‍ എന്‍.കെ വിനോദന്‍,സി ഇ ഒ മാരായ കെ.കെ.ജയന്‍,കെ.കെ.രാജേഷ് കുമാര്‍,എന്‍.എസ് സുബീഷ്,വി.സി.വിജയന്‍,ഡബ്ലൂ സി ഇ ഒ തുഷാര, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.പി.ദിനേശന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts