സ്വന്തം മകളെ മുലയൂട്ടിയതിന് ടിവി അവതാരകയും ഭര്‍ത്താവും അറസ്റ്റില്‍, ഇവര്‍ ചെയ്തതറിഞ്ഞാല്‍ ആരും പൊറുക്കില്ല

s-2ലോകത്ത് ആദ്യമായിട്ടായിരിക്കും സ്വന്തം മകളെ മുലയൂട്ടിയതിന് ഒരു അമ്മയും അച്ഛനും ജയിലാകുന്നത്. അതേ, സംഭവം സത്യമാണ്. യുഎസ് ചാനല്‍ അവതാരകയായ ക്രിസ്റ്റിന്‍ സോറിച്ച് ലിസായൂസും ഭര്‍ത്താവ് സാം ലിസായൂസുമാണ് അകത്തായത്. നിയമത്തിനു കണ്ണും കാതും ഇല്ലാതെ പോയോ എന്നു വിമര്‍ശിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ ഇതുകൂടി കേള്‍ക്കൂ.

കഴിഞ്ഞ പതിനഞ്ചിനായിരുന്നു സംഭവം. അബോധാവസ്ഥയിലായ ഇവരുടെ കുട്ടിയെ കൊണ്ടു ഓറോ വാലിയിലെ ആശുപത്രിയിലെത്തി. കുട്ടിയെ പൂര്‍വ്വ സ്ഥിതിയിലാക്കിയെങ്കിലും എന്താണ് പറ്റിയതെന്ന കാര്യത്തില്‍ മാത്രം ഡോക്ടര്‍മാര്‍ക്കു കാര്യമായ വ്യക്തതയുണ്ടായില്ല. കാര്യം അറിയാന്‍ വേണ്ടി കുട്ടിയുടെ രക്തം പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവരുന്നത്. കുട്ടിയുടെ രക്തത്തില്‍ മയക്കുമരുന്നായ കൊക്കെയ്‌ന്റെ അംശം. ക്രിസ്റ്റിനും സാമും തലേദിവസം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അവിടെവച്ച് ഇരുവരും കൊക്കെയ്ന്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ ഉടന്‍ മകളെ മുലയൂട്ടിയതോടെ കൊക്കെയ്‌ന്റെ അംശം മുലപ്പാലിലൂടെ മകളുടെ ശരീരത്തിലുമെത്തി. ഇരുവരും ഇപ്പോള്‍ കോടതി കയറിയിറങ്ങുന്ന തിരക്കിലാണ്.

Related posts