ചെന്നൈ: സ്വാതിയെ ഓര്‍ക്കുന്നില്ലേ? ജൂണ്‍ 24ന് നുങ്കംപാക്കം റെയില്‍വേ ഫ്‌ളാറ്റ് ഫോമില്‍ വച്ച് ക്രൂരമായി കൊല്ലപ്പെട്ട ടെക്കി-സ്വാതി. സ്വാതിയുടെ മരണത്തോടെ റെയില്‍വേ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരു ആപ് തയാറാക്കുകയാണ്. സ്വാതിയോടുള്ള ആദരസൂചകമായി ആപിന് സ്വാതിയുടെ പേരാണ് നല്‍കുക. ആപിന്റെ പേരും സ്വാതി ജോലി ചെയ്തിരുന്നു സ്ഥാപനമായ ഇന്‍ഫോസിസിന്റെ സഹായത്തോടെയാണ് ആപ് നിര്‍മിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളിലും സാധാരണ ഫോണുകളിലും ഉപയോഗിക്കാല്‍ കഴിയുന്ന ആപാണ് നിര്‍മിക്കുന്നത്.
ആപ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്‍ഫോസിസുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് റെയില്‍വേ വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന. താന്‍ അപകടകരമായ സാഹചര്യത്തിലാണെന്ന് തോന്നിയാല്‍ സ്ത്രീകള്‍ക്ക് മൊബൈലിലെ എസ്ഒഎസ് ഐക്കണ്‍ ഉപയോഗിച്ച് സന്ദേശം അയയ്ക്കാന്‍ സാധിക്കും.
ഈ അലേര്‍ട്ട് മെസേജ് കണ്‍ട്രോള്‍ റൂമിലും സീനിയര്‍ ഉദ്യോഗസ്ഥരുടെ മൊബൈലിലും ലഭിക്കും. ഉടന്‍തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവിടെത്തുമെന്ന് അധികൃതര്‍ പറയുന്നു. സ്വാതിയുടെ പേര് ആപിന് നല്‍കാന്‍ കുടുംബാംഗങ്ങളുടെ അനുവാദം ലഭിച്ചെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടു മാസംകൊണ്ട ആപ് തയാറാവുമെന്നാണ് ഇന്‍ഫോസിസ് നല്‍കുന്ന വിവരം.
വീട്ടില്‍ നിന്നും ജോലിക്ക് പോകാന്‍ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സ്വാതി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രാംകുമാര്‍ എന്നയാളെ പോലീസ് പിടികൂടിയിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലായിരുന്നു രാംകുമാര്‍ സ്വാതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരു ആപ് എന്ന നിര്‍ദ്ദേശം റെയില്‍വേ മുന്നോട്ട് വച്ചത്.