സു..സു..സുധി വാത്മീകം ഫെയിം സ്വാതി നാരായ ണന് ഇനി തമിഴിലേക്ക്. ഇളയ് എന്ന ചിത്രത്തില്‍ പത്താം ക്ലാസുകാരിയുടെ വേഷത്തിലാണ് സ്വാതി അഭിനയിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായാണ് സ്വാതി എത്തുന്നത്. നാട്ടിന്‍പുറത്തുകാരിയായ, വലിയ ബഹളങ്ങളൊ ന്നുമില്ലാത്ത പെണ്‍കുട്ടിയാണ് ഇളയ്. ഇളയുടെയും അച്ഛന്റെയും ബന്ധവും ചിത്രത്തില്‍ പ്രാധാ ന്യമുള്ളതാണ്.
അച്ഛന് മരിച്ചുപോകുന്ന ദിവ സം അവള്‍ക്ക് നേരിടേണ്ടി വരുന്ന ദുരിതമാണ് ചിത്ര ത്തിന്റെ കഥ.നവാഗതനായ ബിനീഷ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 90 കാലഘട്ടത്തില്‍ തമിഴ്നാട്ടി ലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പഠിക്കാനുള്ള ആഗ്രഹവും ഭാവിയെക്കുറിച്ച് സ്വപ്നങ്ങളുമുള്ള ഇളയ്ക്ക് സ്വന്തം അമ്മ പോലും എതിരു നില്ക്കുന്നു. ഈ വെല്ലുവിളികള്‍ എല്ലാം അവള് എങ്ങനെ നേരിടുമെന്നതാ ണ് ചിത്രത്തില്‍ കാണുക. ബിനീഷ് തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയില്‍ പൂര്‍ത്തിയായി.