ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ മലയാളി തീവ്രവാദികളും, അന്വേഷണം ശക്തമാക്കി എന്‍ഐഎ, കാസര്‍ഗോഡ് വന്‍ റെയ്ഡ്, മൊബൈല്‍ ഫോണുകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തു, ഞെട്ടലോടെ കേരളം

ശ്രീ​ല​ങ്ക​യി​ൽ ഇ​രു​ന്നു​റി​ല​ധി​കം പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന പ​ര​ന്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​സ​ർ​ഗോ​ഡ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ)​യു​ടെ റെ​യ്ഡ്. വി​ദ്യാ​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രു​ടെ വീ​ടു​ക​ളി​ലാ​ണ് എ​ൻ​ഐ​എ​യു​ടെ കൊ​ച്ചി സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്.

ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പി​ടി​ച്ചെ​ടു​ത്തു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ഇ​രു​വ​രും തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. സ്ഫോ​ട​ന പ​ര​മ്പ​ര​യു​ടെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ സ​ഹ്‌​റാ​ൻ ഹാ​ഷി​മു​മാ​യി ഇ​രു​വ​ർ​ക്കും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് എ​ൻ​ഐ​എ സം​ശ​യി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, സ്‌​ഫോ​ട​ന പ​ര​മ്പ​ര​യി​ല്‍ പ​ങ്കെ​ടു​ത്ത ഭീ​ക​ര​ര്‍ 2017ല്‍ ​ര​ണ്ട് ത​വ​ണ ഇ​ന്ത്യ​യി​ല്‍ എ​ത്തി​യി​രു​ന്ന​താ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മാ​ണ് ഇ​വ​ർ സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് ഇ​തി​ൽ പ​റ​യു​ന്ന​ത്.

Related posts