79ാം മിനിറ്റില്‍ പകരക്കാരനായി പോര്‍ച്ചുഗീസ് നിരയില്‍ എഡര്‍ ഇറങ്ങുമ്പോള്‍ ടീമിന്റെ വിജയം എഡര്‍ കൊണ്ടുവരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കഴിഞ്ഞ വര്‍ഷം കളിക്കാരുടെ ട്രാന്‍സ്ഫര്‍ സമയത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് സ്വാന്‍സി സിറ്റി എഡറിനെ ഉപേക്ഷിച്ചതാണ്. സ്വാന്സിക്കുവേണ്ടി 15 കളിയില്‍ ഒരു ഗോള്‍ പോലും പോര്‍ച്ചുഗലിന്റെ സ്ട്രൈക്കര്‍ക്കു നേടാനായില്ല. അതിനുശേഷം ലിലെയില്‍ ചേര്‍ന്നു. അധിക സമയത്തിന്റെ ഇടവേളയില്‍ റൊണാള്‍ഡോ പകര്‍ന്ന ഉത്തേജകമായ വാക്കുകളാണ് എഡറിനു കരുത്തു നല്‍കിയത്. ഞാന്‍ വിജയ ഗോള്‍ നേടുമെന്ന് ക്രിസ്റ്റ്യാനോ തന്നോടു പറഞ്ഞതായി എഡര്‍ പറഞ്ഞു.
സ്വാന്‍സി ഉപേക്ഷിച്ച താരം ഹീറോ
