സ്‌കോളര്‍ഷിപ്പായി പന്നിയിറച്ചിയും; ചൈനയില്‍ ഫസ്റ്റ് ക്ലാസ് സ്‌കോളര്‍ഷിപ്പ് നേടുന്ന കുട്ടികള്‍ക്കു നല്‍കുന്നതു 2.5 കിലോഗ്രാം പന്നിയിറച്ചി

porkലോകത്തിലെ ഏറ്റവും വ്യത്യസ്തമായ സ്‌കോളര്‍ഷിപ്പാണ് ചൈനയിലെ വെന്‍ലിംഗ് സിറ്റിയിലെ ഒരു മിഡില്‍ സ്കൂള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് സ്‌കോളര്‍ഷിപ്പ് നേടുന്ന കുട്ടികള്‍ക്കു നല്‍കുന്നതു 2.5 കിലോഗ്രാം പന്നിയിറച്ചി. സെക്കന്‍ഡ് ക്ലാസുകാര്‍ക്ക് 1.5 കിലോയും കിട്ടും. പ്ലാസ്റ്റിക് ബാഗുകളുമായി പന്നിയിറച്ചി വാങ്ങിക്കൊണ്ടുപോകാന്‍ സ്കൂള്‍ തുറക്കുന്ന ദിവസമായ വെള്ളിയാഴ്ച നീണ്ട ക്യൂവായിരുന്നു സ്കൂളിനു വെളിയില്‍. ചൈനീസ് സോഷ്യല്‍ മീഡിയ യൂസേഴ്‌സ് മികച്ച ചിന്ത എന്നാണു ഇതിനെ വിശേഷിപ്പിച്ചത്.

പെന്‍സിലും ഇറേസറും ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇവ പലപ്പോഴും കുട്ടികള്‍ക്ക് ആവശ്യമുള്ളതിലധികം കിട്ടുകയാണ് പതിവ്. എന്നാല്‍, കുട്ടികളുടെ വീടുകളിലുള്ളവരെക്കൂടി കണക്കിലെടുത്തുള്ള സ്‌കോളര്‍ഷിപ്പ് എന്നാണ് ഇതിനെ പലരും വാഴ്ത്തുന്നത്. സ്കൂള്‍ അധികൃതരും ഇതിനെ ശരിവയ്ക്കുന്നു. ഇതു മൂന്നാം വര്‍ഷമാണ് പന്നിയിറച്ചി സ്‌കോളര്‍ഷിപ്പായി നല്കുന്നത്. കുട്ടികളുടെ നേട്ടങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കും ഭാഗമാവാന്‍ ഇതിലൂടെ കഴിയുമെന്ന് ഇവര്‍ നിരീക്ഷിക്കുന്നു.

Related posts