സ്‌ഫോടനം ആസൂത്രിതമോ? വെള്ളറട വില്ലേജ് ഓഫീസില്‍ സ്‌ഫോടനം: വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്ക്; ഫയലുകള്‍ കത്തിക്കരിഞ്ഞു

fireeതിരുവനന്തപുരം:   വെള്ളറട വില്ലേജ് ഓഫീസില്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍  വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു.   തീ പിടിത്തത്തില്‍ ഫയലുകള്‍ കത്തിക്കരിഞ്ഞു. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതന്‍  വില്ലേജ് ഓഫീസറുടെ മുറിയില്‍ ഒരു പെട്ടിയുമായെത്തി. അതിന് ശേഷം തീപ്പെട്ടി  ഉരച്ച് പെട്ടിയില്‍ ഇട്ടു. തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ തീ പടരുകയും ഓഫീസിലെ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം അജ്ഞാതന്‍ ഓടിരക്ഷപ്പെട്ടു.

സ്‌ഫോടനത്തില്‍ വില്ലേജ് ഓഫീസര്‍ മോഹനന്‍, ഹെഡ് ക്ലാര്‍ക്ക് വേണുഗോപാല്‍, വില്ലേജ് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ക്കും, വില്ലേജ് ഓഫീസിലെ ജീവനക്കാരായ കൃഷ്ണകുമാര്‍, വിജയമ്മ, കരം അടയ്ക്കാനെത്തിയ മണിയന്‍, ഇസഹാക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസിലെ ഫയലുകള്‍ക്ക് തീ പിടിച്ചു. പാറശാല, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ അണച്ചത്. വെള്ളറട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Related posts