സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റീസ് കട്ജുവിന്റെ സഹായം തേടി

kaduന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സഹായം തേടി. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് കട്ജുവിന്റെ നിയമസഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ സഹായം തേടി എഡിജിപി ബി.സന്ധ്യയും വിചാരണ കോടതിയില്‍ കേസ് വാദിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ ദീപക് പ്രകാശും കട്ജുവിനെ സന്ദര്‍ശിച്ചു. തിങ്കളാഴ്ച വൈകിട്ട് കട്ജുവിന്റെ വസതിയില്‍ എത്തിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ നിയമസഹായം നല്‍കാമെന്ന് കട്ജു അറിയിച്ചിട്ടുണ്ട്.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ രൂക്ഷ വിമര്‍ശനം നേരത്തെ കട്ജു നടത്തിയിരുന്നു. ഇത് പുനപരിശോധന ഹര്‍ജിയായി പരിഗണിച്ച് അദ്ദേഹത്തോട് കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കട്ജുവിന്റെ സഹായം അഭ്യര്‍ഥിച്ച് എത്തിയത്.

Related posts