പോത്തന്‍കോട്: ഹാന്‍ഡ് ബ്രേക്ക് ഇടാതെ നിര്‍ത്തിയിട്ടിരുന്ന ലോറി ഉരുണ്ടിറങ്ങി ഓടി കൊണ്ടിരുന്ന കെ.എസ് ആര്‍ .ടി സി ബസില്‍ ഇടിച്ചു. ബസിന്റെമുന്‍ ഭാഗം തകര്‍ന്നു. ഇന്നലെ വൈകുന്നേരം 4 മണ ിയോടെ കൊയിത്തൂര്‍കോണം ജംഗ്ഷനില്‍ ക്രിസ്റ്റ്യന്‍ പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. മുരു ക്കുംപുഴയില്‍ നിന്നും വരികയായിരുന്ന നെടുമങ്ങാട് ഡിപ്പോയിലെ കെ.എസ് ആര്‍ .ടി സി ബസില്‍ എതിര്‍ വശത്ത് ഹാന്‍ഡ് ബ്രേക്ക് ഇടാതെ നിര്‍ത്തിയിട്ടിരുന്ന ലോറി ഒരുണ്ടിറങ്ങി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഫോണ്‍ ചെയ്യുന്നതിനായി പുറത്തിറങ്ങിയപ്പോള്‍ ആണ് പാറപ്പൊടി കയറ്റിവന്ന ലോറി എതിരെ വരുകയായിരുന്ന ബസില്‍ ഇടിച്ചത്. ഇടിയില്‍ ബസിന്റെ മുന്‍ വശവും ഇടതു വശവും പൂര്‍ണ്ണ മായി തകര്‍ന്നു. യാത്രക്കാര്‍ കുറവായതിനാല്‍ ഒരു വന്‍ ദുരന്തം ഒഴിവായി
ഹാന്‍ഡ് ബ്രേക്ക് ഇട്ടില്ല; ലോറി ഉരുണ്ടിറങ്ങി ബസിടിച്ചു തകര്‍ത്തു
