ഒരു കാലത്ത് സ്‌റ്റേജ് ഷോയി ല്‍ നിറഞ്ഞു നിന്ന താരമായിരുന്ന അബി മുഹമ്മ ~ഒരിടവേളയ്ക്കു ശേഷം ഹാപ്പിയായി ഹാപ്പി വെഡ്ഡി ങ്ങ് എന്ന ചിത്രത്തിലൂടെ ശക്തമായി മടങ്ങിയെത്തിയിരി ക്കുന്നു. മികച്ച പ്രതികരണമാണ് അബി ചെയ്ത കഥാപാത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിവും സാന്നിധ്യവുമറിയിക്കാന്‍ ഒരു മുഴുനീള വേഷം വേണ്ട എന്ന സന്ദേശം കൂടിയാണ് അബിയും സംവിധായകന്‍ ഒമറും നല്‍കു ന്നത്. ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥനായ ഹാപ്പി എന്ന കഥാപാത്രത്തിന് അഭിനന്ദ നപ്രവാഹമാണ് അബിക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയറ്ററുകളില്‍ ഉയരുന്ന കൈ യടികള്‍ ഈ നടന്റെ തിരിച്ചുവര വിനു നല്‍കുന്ന ആദരവാണെ ന്നതില്‍ സംശയമില്ല.
ആമിനാ താത്തയായും അമിതാഭ് ബച്ചനായും സ്‌റ്റേജിലെത്തി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത മിമിക്രി താരമാണ് അബി. എന്നാല്‍, അബി പലപ്പോഴും ശ്രദ്ധിക്കപ്പെട്ടില്ല. ഇങ്ങനെ കഴിവുള്ള ഒട്ടേറെ കലാകാരന്മാര്‍ ഒരു മൂല യില്‍ ഒതുങ്ങിപ്പോയിട്ടുണ്ട്. മിമിക്രിയില്‍ നിറഞ്ഞു നിന്ന പല കലാകാരന്മാരും ഇന്നു സിനിമ യില്‍ മുന്‍നിര നായകന്മാരാണ്.
ഇടക്കാലത്ത് സിനിമയില്‍ സജീവമായിരുന്നെങ്കിലും എന്തുകൊണ്ട് അബി ബിഗ് സ്ക്രീനില്‍ നിന്ന് അപ്രത്യ ക്ഷമായി എന്ന ചോദ്യത്തിന് ഞാനാരോടും അവസരം ചോദിച്ചു പോയിട്ടില്ലെന്ന് അബി പറയുന്നു. എനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ചിലപ്പോള്‍ സംവിധാ യകന്റെയടുത്ത് ഇല്ലായി രിക്കാം. തലേല്‍ എഴുത്തു പോലെയല്ലേ നടക്കൂ എന്നു മായിരുന്നു സിനിമയെ ക്കുറിച്ചുള്ള അബിയുടെ മറുപടി.
-പി.ജി