ഹുമയുടെ മോഹം

Huma250716മമ്മൂട്ടിയുടെ നായികയായി വൈറ്റ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഹുമ ഖുറേഷി ആ ചിത്രം തിയറ്ററുകളില്‍ എത്തുന്നതിനു മുമ്പു മറ്റൊരാഗ്രഹം കൂടി തുറന്നുപറഞ്ഞിരിക്കുന്നു. ഉദയ് അനന്ത് സംവിധാനം ചെയ്ത വൈറ്റ് ചിത്രീകരണം പൂര്‍ത്തിയായി റിലീസിനായി കാത്തിരിക്കുകയാണ്. ജൂലൈ 29ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ഹുമ ഖുറേഷി  ദുല്‍ഖറിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

ദുല്‍ഖറിന്റെ സിനിമകള്‍ കാണാറുണ്ടെന്നും താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന നടനാണ് ദുല്‍ഖറെന്നും ഹുമ ഖുറേഷി പറയുന്നു. ഗാംഗ്‌സ് ഓഫ് വസിപൂര്‍, ബദ്‌ലപൂര്‍, ദേശ് ഇഷ്ക്യാ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ നടിയാണ് ഹുമ ഖുറേഷി. പ്രകാശ് റോയ് എന്ന മദ്ധ്യവയസ്കന്റെ ജീവിതത്തിലേക്ക് റോഷ്ണി മേനോന്‍ എന്ന പെണ്‍കുട്ടി കടന്നുവരുന്നത്.  തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് വൈറ്റ് എന്ന ചിത്രം പറയുന്നത്.

Related posts