ഹുവാവേ സ്മാര്‍ട്ട് ഫോണ്‍ ഇ ബ്രാന്‍ഡിന്റെ ഹോണര്‍ 5സി വിപണിയിലിറക്കി. ഈ വിഭാഗത്തില്‍ ഏറ്റവും വേഗമേറിയ സ്മാര്‍ട്ട് ഫോണ്‍ ആണ്. വില 10,999 രൂപ. ഹോണര്‍ സ്റ്റോറിലും ഫ്‌ളിപ്പ്കാര്‍ട്ടിലും പ്രീ ഓര്‍ഡറുകള്‍ സ്വീകരിക്കും. ജൂലൈ 7-ന് ഫ്‌ളാഷ് സെയില്‍ ഉണ്ട്. ഗോള്‍ഡ്, സില്‍വര്‍, ഗ്രേ എന്നീ നിറങ്ങളില്‍ ഹോണര്‍ 5സി ലഭിക്കും.
കമ്പനിക്ക് ഇന്ത്യയിലുടനീളം 150 സര്‍വീസ് സെന്ററുകളുണ്ട്. നാല്പതു ദശലക്ഷം യൂണിറ്റുകളായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന. ശക്തിമായ കിരിന്‍ 650 16 എന്‍എം ചിപ്‌സെറ്റുമായാണ് ഹോണര്‍ 5സിയുടെ വരവ്. 13 എംപി പിന്‍ക്യാമറകള്‍, ബിഎസ്‌ഐ സെന്‍സറോടു കൂടിയ 8 എംപി മുന്‍ക്യാമറ, പത്ത് വ്യത്യസ്ത ബ്യൂട്ടി മോഡുകള്‍ എന്നിവയും ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു.
ഹോണര്‍ ടി1 7.0 ടാബ്‌ലറ്റും കമ്പനി വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഹോണര്‍ ടി1 7.0 ലൈറ്റ് വെയ്റ്റ് ടാബ്‌ലറ്റ് 4100 എംഎച്ച് ബാറ്ററിയുമായി മികച്ച ബാറ്ററി ലൈഫ് നല്‍കുന്നു. 20 മണിക്കൂര്‍ 3ജി കോളിംഗ്, 12 മണിക്കൂര്‍ വീഡിയോ അനുഭവമാണ് ഈ ടാബ്‌ലറ്റ് നല്‍കുന്നത്.