കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹങ്ങൾ ട്രങ്കിനുള്ളിൽ: അന്വേഷണം ആരംഭിച്ച് പോലീസ്

കാ​ണാ​താ​യ സ​ഹോ​ദ​രി​മാ​രു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ലെ ട്ര​ങ്ക് പെ​ട്ടി​യ്ക്കു​ള്ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി. പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​ർ ജി​ല്ല​യി​ലെ കാ​ൺ​പൂ​ർ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. 

പെ​ൺ​കു​ട്ടി​ക​ളെ ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ കാ​ണാ​താ​യ​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു.  കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ സ​ഹോ​ദ​രി​മാ​രാ​യ കാ​ഞ്ച​ൻ (4), ശ​ക്തി (7), അ​മൃ​ത (9) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വ് തി​ങ്ക​ളാ​ഴ്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. 

മ​ദ്യ​പാ​ന ശീ​ല​ത്തി​ന്‍റെ പേ​രി​ൽ വീ​ടൊ​ഴി​യാ​ൻ പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വി​ന് അ​ടു​ത്തി​ടെ വീ​ട്ടു​ട​മ​യു​ടെ അ​ന്ത്യ​ശാ​സ​നം ല​ഭി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment