ഹൃത്വിക്കും കങ്കണയും നേര്‍ക്കുനേര്‍; ഹൃത്വിക് റോഷന്‍ കങ്കണയ്‌ക്കേതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

hr-kkനല്ല ഒന്നാന്തരം പണിയാണ് കങ്കണയ്ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. അതും ഹൃത്വിക് റോഷന്‍ വക. തന്റെ മുന്‍ കാമുകന്‍ എന്ന് ഹൃത്വികിനെ വിശേഷിപ്പിച്ചതിനാണ് കങ്കണയ്ക്ക് പണി കിട്ടിയത്. തന്നെ അപമാനിച്ചതിന് കങ്കണ പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് ഹൃത്വിക് റോഷന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ കങ്കണ വിട്ടുകൊടുക്കാന്‍ തയാറല്ലെന്നാണ് സൂചന. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് കങ്കണ പറയുന്നത്. പറയാത്ത കാര്യം പറഞ്ഞുവെന്ന് പറയരുതെന്നു കാട്ടി തിരിച്ച് കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് കങ്കണ.
അഞ്ച് ദിവത്തിനുള്ളില്‍ കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഹൃത്വിക്കിനെതിരേ മാനനഷ്ടത്തിനു കേസ് നല്‍കുമെന്നും കങ്കണ പറയുന്നു. എന്തായാലും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം ഹൃത്വിക് കേസ് പിന്‍വലിക്കുമോ ഇല്ലയോ എന്ന്.

Related posts