ഹെയ്തിയുടെ വലയില്‍ ഗോള്‍ അല

sp-foortbalഓര്‍ലാന്‍ഡോ: ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനക്കാരും എഴുപത്തിയൊന്നുകാരും തമ്മില്‍ ഏറ്റുമുട്ടിയാല്‍ എന്തു പ്രതീക്ഷിക്കാം, അതു തന്നെ സംഭവിച്ചു. ലോക ഫുട്‌ബോളിലെ കുഞ്ഞന്‍മാരെ ബ്രസീല്‍ ഒരിക്കല്‍ കൂടി ഗോള്‍ മഴയില്‍മുക്കി. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഹെയ്തിയെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്രസീല്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷകാത്തു. ബ്രസീലിനുവേണ്ടി ഫിലിപ്പെ കുടിഞ്ഞോ ഹാട്രിക്കുമായി കളംനിറഞ്ഞപ്പോള്‍ റെനാറ്റോ അഗസ്‌തോ രണ്ടു ഗോള്‍ നേടി. ഗബ്രിയേലും ലുക്കാസ് ലിമയും ഓരോ ഗോള്‍ ഹെയ്തി വലയില്‍ നിക്ഷേപിച്ചു. ഹെയ്തിയുടെ ആശ്വാസഗോള്‍ ജെയിംസ് മാര്‍സിലോയുടെ ബൂട്ടില്‍നിന്നായിരുന്നു.

ഇതിനുമുമ്പ് രണ്ടു തവണ മാത്രമാണ് (1971 ലും 2004 ലും) ഹെയ്തി കാനറികളെ നേരിട്ടിട്ടുള്ളത്. ആദ്യവട്ടം എതിരില്ലാത്ത നാലു ഗോളിനു പരാജയപ്പെട്ടപ്പോള്‍ രണ്ടാം തവണ ആറു ഗോളിനായി പരാജയം. ഇത്തവണ പരാജയം കനത്തെങ്കിലും ഒരു ഗോള്‍ മടക്കാന്‍ കഴിഞ്ഞെന്ന് ഹെയ്തിക്ക് ആശ്വസിക്കാം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇക്വഡോറുമായി ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയ ബ്രസീലിന് വിജയം അനിവാര്യമായിരുന്നു. അടുത്ത മത്സരത്തില്‍ പെറുവിനെതിരെ വിജയിക്കാനായാല്‍ ബ്രസീലിന് ക്വാര്‍ട്ടറില്‍ കടക്കാം.

Related posts