ഇളങ്ങോയി ഹോളി ഇന്റര്‍നാ ഷണല്‍ സ്കൂളില്‍ കൃഷിയാണ് പ്രധാന വിഷയം. സ്കൂള്‍ പരിസരത്തുള്ള മൂന്നേക്കര്‍ കൃഷിയിടമാണ് പച്ചക്കറി കൃഷിക്കായി ഒരുക്കിയിരിക്കുന്നത്.
ഒന്നര ഏക്കറില്‍ പ്ലാസ്റ്റിക് മള്‍ച്ചിംഗ്, ഡ്രിപ്പ് ഇവ നല്‍കിയുള്ള ഹൈടെക് കൃഷിയാണ് നടത്തുന്നത്. രണ്ടായിരം ഗ്രോബാഗുകളും പച്ചക്കറി കൃഷിക്കായി തയാറായി കഴിഞ്ഞു. പൂര്‍ണമായും ജൈവകൃഷിരീതികളാണ് സ്വീകരിക്കുന്നത്.
വാഴൂര്‍ കൃഷിഭവനില്‍ നിന്ന് പച്ചക്കറി കൃഷിക്കുള്ള സഹായവും ലഭിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സി. ഗീതയുടെ നേതൃത്വത്തിലുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നു. സ്കൂള്‍ കുട്ടികളില്‍ കൃഷിയോടുള്ള അഭിരുചി വളര്‍ത്തുന്നതിനായി സ്കൂള്‍ മാനേജര്‍ ഫാ. സണ്ണി മണിയാക്കുപാറയുടെ ആശയമാണ് പ്രവൃത്തിപഥത്തില്‍ എത്തിയത്.
അസി. വികാരി ഫാ. തോമസ് കട്ടപ്ലാക്കല്‍, ഇടവകാംഗവും യുവകര്‍ഷകനുമായ വിനോദ് കലൂര്‍ എന്നിവര്‍ക്കാണ് കൃഷിയുടെ ചുമതല. വിളവെടുക്കുന്ന പച്ചക്കറി ഇളങ്ങോയി പച്ചക്കറി എന്ന ലേബലില്‍ ഹരിതമൈത്രി വിപണികള്‍, കാഞ്ഞിരപ്പള്ളി ഗ്രീന്‍ഷോര്‍ എന്നിവ വഴിയും ആവശ്യക്കാര്‍ക്കു നേരിട്ടും എത്തിച്ചുകൊടുക്കുന്നു. മികച്ച വിലയ്ക്കാണ് വില്പന നടത്തുന്നത്.
എ.ജെ. അലക്‌സ് റോയ്
അസി. കൃഷി ഓഫീസര്‍, വാഴൂര്‍- ഫോണ്‍-9446275112