അടൂര്‍ഭാസി കള്‍ച്ചറല്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍, പ്രശസ്ത നടന് അനീഷ് രവി രചനയും സംവിധാനവും നിര്‍വഹിച്ച “പന്ത്രണ്ട് വയസ്’ മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. തിരുവനന്തപുരം വി.ജെ.ടി. ഹാളിലായിരുന്നു രണ്ടു ദിവസം നീണ്ടുനിന്ന ഫെസ്റ്റ് നടന്നത്. നിരവധി ചിത്രങ്ങള്‍ മത്സരത്തിനുണ്ടായിരുന്നു. ഫൈനല്‍ റൗണ്ടിലെ വാശിയേറിയ മത്സരത്തില്‍ മികവിന്റെ പല കാരണങ്ങളെ കണക്കിലെടുത്ത് 12 വയസിനെ തെരഞ്ഞെടുക്കുകയായിരുന്നു.
സ്ത്രീ സുരക്ഷയെ വിഷയമാക്കിയ പന്ത്രണ്ട് വയസില്‍ അനുജോസഫ്, അദ്ന ആനന്ദ്, ഡി.ആര്.സാധിക, സൂര്യ എസ്.നായര്‍, ഉഷ എന്നിവര്‍ക്കൊപ്പം അനീഷ് രവി അതിഥി വേഷത്തിലുമെത്തി. കാമറ-പ്രശാന്ത് ശിവദാസ്, പി.ആര്.ഒ-അജയ് തുണ്ടത്തില്‍, പ്രൊ: കണ്ട്രോളര് -ബിജു വെണ്‍പകല്‍, എഡിറ്റിംഗ്-അരുണ്‍ ദാസ്. കല-രഞ്ജിത്ത്, ചമയം-മുരുകന്, കോസ്റ്റ്യൂം-അജിത്ത്, കവിത-മോചിത, സംഗീ—തം-എസ്.എ. രാജീവ്, ആലാപനം-സരിത രാജീവ്, എക്സി.പ്രൊഡ്യൂസര്‍-ബിജു ജി.നാഥ്, മാര്‍ക്കറ്റിംഗ്-ജുനൈദ് മട്ടമ്മല്‍, പോസ്റ്റര്‍ ഡിസൈ—നിംഗ്-വിപിന്‍ കെ.ബാബു.
-അജയ് തുണ്ടത്തില്‍

