കണ്ണൂർ: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പലർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനോ ഇടവേളയെടുക്കാനോ അവസരമുണ്ടെങ്കിലും പോലീസ്, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക് ഇതൊന്നും ബാധകമല്ല. രാവും പകലും അവധിപോലുമില്ലാതെ ഈ മുൻനിര പോരാളികൾ ജനങ്ങൾക്കായി പ്രവർത്തിക്കുകയാണ്. ഇതിനിടെ വ്യക്തിജീവിതത്തിലെ പല മുഹൂർത്തങ്ങളും ഇവർക്ക് നഷ്ടമാകുന്നുണ്ട്. 26 വർഷത്തെ സർവീസിനുശേഷം ഇന്നലെ വിരമിച്ച കണ്ണൂർ ടൗൺ സ്റ്റേഷനിലെ എഎസ്ഐ കെ.സജീവന് സഹപ്രവർത്തകരിൽനിന്നു ലഭിച്ചത് അപ്രതീക്ഷിത യാത്രയയപ്പായിരുന്നു. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ കക്കാട് അരയാൽത്തറയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പതിവുപോലെ സജീവന്റെ നേതൃത്വത്തിൽ പോലീസ് വാഹന പരിശോധന നടത്തി യാത്രക്കാർക്ക് കോവിഡ് ബോധവത്കരണം നൽകുകയായിരുന്നു. 3.30ന് സ്റ്റേഷൻ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാറും പ്രിൻസിപ്പൽ എസ്ഐ സി. ഷൈജുവും വാഹന പരിശോധന നടത്തുന്ന സ്ഥലത്തെത്തി. രണ്ടുപേരുടെയും കൈയിൽ ലാത്തിക്കും വയർലെസ് സെറ്റിനും പകരം പൂച്ചെണ്ടുകളായിരുന്നു ഉണ്ടായിരുന്നത്. 26 വർഷത്തെ സേവനത്തിനുശേഷം ഇന്നലെ വിരമിക്കാൻ മണിക്കൂറുകൾ…
Read MoreDay: May 1, 2021
സതീശൻ നായർക്ക് ഭാര്യ ഷീജയെ സംശയമായിരിന്നു! ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
നെടുമങ്ങാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. നെട്ടഭദ്രകാളി ക്ഷേത്രത്തിനു പിൻവശത്തെ പനക്കൽ ശ്രീ വത്സത്തിൽ സതീശൻനായരാണ് (60) ഭാര്യ ഷീജയെ(48) കൊലപ്പെടുത്തിയ ശേഷം കൈഞ്ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പോലീസ് എത്തി ഇരുവരെയുംമെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും യാത്രാമധ്യേ ഷീജ മരിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സതീശൻ നായർക്ക് ഭാര്യ ഷീജയെ സംശയമായിരിന്നു. മരണംസംഭവിക്കുന്നതിന് തലേദിവസം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായതിനെത്തുടർന്ന് സതീശൻ ഭാര്യ ഷീജയുടെ താലിമാല പൊട്ടിക്കുകയും തുടർന്ന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് എത്തുകയും ഇരുവരോടും പോലീസ് സ്റ്റേഷനിൽ എത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലേക്ക് പോകാൻ തുടങ്ങുന്നതിനിടെ വീണ്ടും വാക്ക് തർക്കം ഉണ്ടാകുകയും ഷീജയുടെ കഴിത്തിൽ വെട്ടുകയായിരുന്നു അതിനുശേഷം ഭർത്താവ് സതീശൻ കൈഞ്ഞരമ്പറുത്ത് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യുകയുമായിരുന്നു. ഒാൺലൈൻ ക്ലാസിൽ പങ്കെടുക്കാൻപോയ മകൻ…
Read More