തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യത്തിൽ ഒട്ടും കുറവില്ല. ഇന്നലേയും കൊടും ചൂടാണ് അനുഭവപ്പെട്ടത്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത തുടരുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ മാസം ആറുവരെ പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രിവരെയാകാൻ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ ജില്ലകളിൽ 39 ഡിഗ്രി സെൽഷസും, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷസും വരെ ചൂട് ഉയരാനുള്ള സാധ്യതയാണ് വിലയിരുത്തൽ . പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷസ് വരെ താപനില ഉയരാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് പുറംജോലികളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മേയ് ആറുവരെ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. കൊടുംചൂടിൽ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് നിരവധി കറവ പശുക്കൾ ചത്തു.…
Read More