കൊല്ലം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഭക്ഷിണ റെയിൽവേയിൽ ജോലിക്കെത്തുന്ന ജീവനക്കാർക്ക് പ്രാദേശിക ഭാഷാപഠനം നിർബന്ധമാക്കാൻ നിർദേശം. വിവിധ സോണുകളിൽ ജോലി ചെയ്യുന്നവർക്ക് അവിടത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടാകണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ഇതനുസരിച്ച് ദക്ഷിണ റെയിൽവേയിലെ ജീവനക്കാർക്ക് തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ഏറ്റവും കുറഞ്ഞത് ആശയ വിനിമയം നടത്തുന്നതിനുള്ള അറിവെങ്കിലും ഉണ്ടായിരിക്കണം. യാത്രക്കാരോടും സഹപ്രവർത്തകരോടും സംവദിക്കാൻ ഇത്തരം അറിവ് അനിവാര്യമാണെന്ന് നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്റ്റേഷൻ മാസ്റ്റർമാർ, ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകളിൽ ജോലി ചെയ്യുന്നവർ, പ്ലാറ്റ്ഫോമുകളിൽ ടിക്കറ്റ് പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്നവർ, ടിടിഇമാർ, ആർപിഎഫ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പ്രാദേശിക ഭാഷ വശമുണ്ടാകണം. നിലവിൽ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് പ്രധാനമായും ആശയ വിനിമയം നടക്കുന്നത്. ഇത് പലപ്പോഴും യാത്രികർക്ക് മനസിലാവാത്ത അവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് പ്രാദേശിക ഭാഷകളിൽ സംസാരിക്കുന്നതിന് പരിശീലനം നൽകണമെന്ന് ദക്ഷിണ റെയിൽവേയുടെ പേഴ്സണൽ വിഭാഗം…
Read MoreDay: May 14, 2024
ഇരുചക്ര വാഹനത്തിലാണോ, സാരിയും മുണ്ടും ധരിക്കുന്പോൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്
തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്പോൾ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. മുണ്ട്, ഷർട്ട്, സാരി, ചുരിദാർ, ഷോളുകൾ, വിശേഷവിശ്വാസവസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങൾ ശരീരത്തോട് ഇറുകി ചേർന്നുനിൽക്കുന്ന വിധത്തിലാക്കാൻ ഓരോ യാത്രയിലും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. വസ്ത്രധാരണപിശകുകളും ചിലപ്പോൾ അപകടങ്ങൾക്ക് കാരണമായേക്കാം. പിന്നിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ വസ്ത്രഭാഗങ്ങൾ ടയറുകളിൽ കുടുങ്ങാതിരിക്കാനുള്ള സുരക്ഷാ കവചമാണ് സാരീഗാർഡ്. സാരി ഗാർഡ്, മഡ് ഗാർഡ്,എക്സ്ഹോസ്റ്റ് ഹീറ്റ് ഡാർഡ് , ഹാൻഡ് ഗാർഡ് തുടങ്ങി നിരവധി സുരക്ഷാകവചങ്ങളുണ്ടെങ്കിലും ഇരുചക്രവാഹന യാത്രക്കാരന്റെ ബോഡി ഗാർഡ് ആയി ഒന്നുമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇരുചക്രവാഹനങ്ങളിൽ വസ്ത്രധാരണത്തിലും യാത്രാസുരക്ഷ പരിഗണിക്കുക തന്നെ വേണം. ചൂട്, കാറ്റ്, പൊടി പുക, വെയിൽ, മഴ, മഞ്ഞ് തുടങ്ങിയ വിവിധ പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും സങ്കീർണ്ണ സാങ്കേതിക,ഡ്രൈവിംഗ് വെല്ലുവിളികളെ കൈകാര്യം ചെയ്യാനാവും വിധത്തിലുമാവണം വസ്ത്രധാരണമെന്ന് കേരള മോട്ടോർ വാഹനവകുപ്പ്…
Read Moreമോഷണക്കേസ് വിധിയെത്തിയപ്പോൾ മോഴ ബിനു കുടുംബത്തോടൊപ്പം നാടുവിട്ടു; ഒളിവിൽ കഴിഞ്ഞത് 14 വർഷം
വെണ്മണി: ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ കോടതി ശിക്ഷിച്ചതറിഞ്ഞ് ഒളിവിൽ പോയ പ്രതി 14 വർഷത്തിനുശേഷം കോയമ്പത്തൂരിൽ പിടിയിൽ. ചെങ്ങന്നൂർ പാണ്ടനാട് കീഴ്വ ൻമഴി കണ്ടത്തിൽപറമ്പിൽ വീട്ടിൽ മനോജി(മോഴ ബിനു-48) നെയാണ് വെണ്മണി പോലീസ് പിടികൂടിയത്. 2007ൽ വെണ്മണി ചമ്മത്തുമുക്ക് രക്ഷാസൈന്യം പള്ളിക്കു സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന നൂറനാട് പാലമേൽ മുതുകാട്ടുകര റെജി കോട്ടേജിൽ ആർ.ടി. വർഗീസിനെ മാർച്ച് 31 ന് ബൈക്ക് തടഞ്ഞുനിർത്തി വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ഇയാളിൽനിന്നു പണവും മൊബൈൽഫോണും ഒരുപവൻ തൂക്കം വരുന്ന സ്വർണമോതിരം ഉൾപ്പെടെ കവർച്ച നടത്തുകയുമായിരുന്നു. കേസിൽ നാലു പ്രതികൾ അറസ്റ്റിലായി. കോടതി കുറ്റക്കാരായി കണ്ട് ശിക്ഷ വിധിച്ചതിനെ തുടർന്ന് ഒന്നാം പ്രതിയായ മനോജ് കുടുംബത്തോടൊപ്പം ഒളിവിൽ പോകുകയായിരുന്നു.കഴിഞ്ഞദിവസം വെണ്മണി പോലീസ് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന…
Read Moreഅമ്മയെ ഒന്ന് കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്; അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല; വേദനയോടെ ആനി
അമ്മ എന്ന വാക്കാണ് താന്‍ ജീവിതത്തില്‍ ഒരുപാട് മിസ് ചെയ്തത്. എനിക്ക് 13 വയസുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്. ശരിക്കും അമ്മയുടെ കൂടെ ജീവിതത്തില്‍ നല്ല നിമിഷങ്ങളൊന്നും അധികം ഉണ്ടായിട്ടില്ല. അമ്മയുമൊത്തുള്ള ഓർമകൾ അയവിറക്കി ആനി. അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ഒക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അതൊരുപാട് മിസ് ചെയ്തിട്ടുണ്ട്. അതിനി ചെയ്യണം എന്നുണ്ടെങ്കില്കൂടിയും എനിക്ക് സാധിക്കില്ലെന്ന് അറിയാം. പക്ഷേ അമ്മയെ ഓര്‍ക്കാതെ ഒരു ദിവസം പോലും എന്റെ ജീവിത്തില്‍ ഇല്ല. എല്ലാ കുഞ്ഞുങ്ങള്‍ക്കും അമ്മ കൂടെ ഉണ്ടാകണം എന്നാണ് എനിക്ക് പറയാനുള്ളത്. നമ്മുടെ അവസാന ശ്വാസം വരെയും അമ്മ കൂടെയുണ്ടാകണം. എന്റെ ജീവിതത്തില്‍ അത് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ്. ഞാൻ മാത്രമല്ല, അമ്മയില്ലാത്ത എല്ലാവരും അനുഭവിച്ചിട്ടുള്ളത് അങ്ങനെതന്നെ ആയിരിക്കും. സ്വന്തം അമ്മ ഇല്ലാഞ്ഞതിന്റെ ദുഃഖം ഞാന്‍ അധികം അറിയാത്തതിന് കാരണം ഏട്ടന്റെ (ഷാജി കൈലാസ്)…
Read Moreവിമല രാമന്റെയും കാമുകന് വിനയ് റായിയുടെയും ചിത്രങ്ങൾ വൈറൽ
തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരസുന്ദരിയായിരുന്നു വിമല രാമന്. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയ ജീവിതം അത്രയും സജീവമായി കൊണ്ട് പോവാന്‍ നടിക്ക് സാധിക്കാറില്ല. എന്നിരുന്നാലും വ്യക്തി ജീവിതം ആഘോഷിക്കുകയാണ് നടിയിപ്പോള്‍. 42 വയസുകാരിയായ നടി ഇനിയും വിവാഹിതയായിട്ടില്ല. എന്നാൽ താന്‍ പ്രണയത്തിലാണെന്നു പറഞ്ഞ വിമല, കാമുകനൊപ്പമുള്ള ജീവിതത്തെപ്പറ്റിയൊക്കെ സംസാരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ബോയ്ഫ്രണ്ടിനൊപ്പമുള്ള വിമല രാമന്റെ കുറെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അത്യാവശ്യം ഗ്ലാമര്‍ ലുക്കിലാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. നടിതന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു ബാറിന് സമാനമായ ബാക്ഗ്രൗണ്ടില്‍ അതീവ ഗ്ലാമറസായി ഇരിക്കുന്ന വിമല രാമനും വിനയ് റായിയും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. വേറിട്ട രീതിയിലുള്ള ചിത്രങ്ങളാണ്…
Read Moreവിവാഹപാർട്ടി സഞ്ചരിച്ചിരുന്ന ബസിലേക്ക് ട്രെയിൻ ഇടിച്ചുകയറി; 35 ജീവൻ പൊലിഞ്ഞ ചേപ്പാട് ട്രെയിൻ ദുരന്തത്തിനിന്ന് 28 വയസ്
ഹരിപ്പാട്: 35 പേരുടെ ജീവൻ അപഹരിച്ച ചേപ്പാട് ട്രെയിൻ ദുരന്തത്തിന് ഇന്ന് 28 വർഷം പിന്നിടുകയാണ്. കാൽനൂറ്റാണ്ട് പിന്നിട്ട ദുരന്തം നാട്ടുകാരുടെ മനസിൽ ഏൽപ്പിച്ച മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ദേശീയപാതയിൽനിന്നു ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തേക്കുള്ള റോഡിലെ കാവൽക്കാർ ഇല്ലാത്ത ലെവൽ ക്രോസിലായിരുന്നു ചേപ്പാട് ദുരന്തം. വിവാഹപാർട്ടി സഞ്ചരിച്ചിരുന്ന ബസ് ട്രെയിൻ തട്ടിത്തെറിപ്പിച്ചപ്പോൾ ഉറക്കെ കരയാൻ പോലുമുള്ള അവസരം ലഭിക്കാതെ 35 പേർ പിടഞ്ഞുമരിക്കുകയായിരുന്നു. 1996 മേയ് 14ന് ഉച്ചയ്ക്ക് 1.22നായിരുന്നു അപകടം. ചേപ്പാട് ദുരന്തത്തിൽ വേർപിരിഞ്ഞ പലരുടെയും ഉറ്റവർ ഇപ്പോഴും കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. ദുരന്തസ്ഥലത്തുനിന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന ഏവൂർ ഇടയ്ക്കാട്ട് മുരളീധരൻ നായർ, ശാന്താ മന്ദിരത്തിൽ സുനിൽ കുമാർ, ഏവൂർ വടക്ക് സതീഷ് ഭവനത്തിൽ രാജലക്ഷ്മിയും ജീവിച്ചിരിക്കുന്നതിൽ ചിലർ മാത്രം. ദുരന്തം മൂലം ചേപ്പാട് മുടേത്തറയിൽ നാരായണൻ നായർക്ക് നഷ്ടമായത് ഭാര്യയും മൂന്ന് ആൺമക്കളും…
Read Moreചുമന്ന നിറം സ്ത്രീകളെ കൂടുതൽ ആകർഷണീയമാക്കും; ചുമപ്പ് ലിപ്സ്റ്റിക്ക് നിരോധിച്ച് ഉത്തരകൊറിയ
ഉത്തരകൊറിയ: കർക്കശവും അസാധാരണവുമായ ധാരാളം നിയമങ്ങൾ അരങ്ങു വാഴുന്ന രാജ്യമാണ് ഉത്തരകൊറിയ. വസ്ത്രധാരണത്തിലും, മേക്കപ്പിലും എന്തിനേറെ മുടി വെട്ടുന്ന കാര്യത്തിൽ പോലും കർശനമായ നിയമം അവിടെ നിലനിൽക്കുന്നു. അനുവദനീയമായ ഹെയർസ്റ്റൈലുകൾ ഉൾപ്പെട്ട മാർഗനിർദേശം പോലും കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് 10 ഉം സ്ത്രീകൾക്ക് 18 ഉം ഹെയർ സ്റ്റൈലുകളാണ് ഇതനുസരിച്ച് സ്വീകരിക്കുന്നതിന് സാധിക്കു. ഇപ്പോഴിതാ രാജ്യത്ത് ചുമന്ന ലിപ്സ്റ്റിക്കുകളാണ് നിരോധിച്ചിരിക്കുന്നത്. ചുമന്ന ലിപ്സ്റ്റിക്ക് ധരിച്ച സ്ത്രീകള്‍ കൂടുതല്‍ ആകര്‍ഷകമായി കാണപ്പെടുന്നതാണ് നിരോധനത്തിനു പിന്നിലെ കാരണം. കൂടാതെ ചുമപ്പ് നിറം കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ല പ്രതിനിധീകരിക്കുന്നതെന്നും അത് മുതലാളിത്തത്തിന്റെ പ്രതീകമാണെന്നുമാണ് പറയുന്നത്. ആരെങ്കിലും നിയമങ്ങൾ പാലിക്കാതെ വന്നാൽ അവർക്ക് കടുത്ത ശിക്ഷയും നൽകും.
Read Moreമഹാരാഷ്ട്രയിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു; ആയുധങ്ങൾ പിടിച്ചെടുത്തു
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സ്ത്രീകളടക്കം മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പെരിമിലി ദളത്തിന്റെ ചുമതലക്കാരനും കമാൻഡറുമായ വാസു ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഒരു എകെ 47 റൈഫിൾ, ഒരു കാർബൈൻ, ഒരു ഇൻസാസ് റൈഫിൾ, പുസ്തകങ്ങൾ എന്നിവ ഇവരിൽനിന്നു കണ്ടെടുത്തു. ഭമ്രഗഡ് താലൂക്കിലെ കട്രംഗട്ട ഗ്രാമത്തിനടുത്തുള്ള വനത്തിൽ മാവോയിസ്റ്റുകൾ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിട്ട് ക്യാമ്പ് ചെയ്യുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഗഡ്ചിറോളി പോലീസിന്റെ സ്പെഷലൈസ്ഡ് കോംബാറ്റ് വിംഗായ സി-60 കമാൻഡോകളുടെ രണ്ട് യൂണിറ്റുകളാണ് തെരച്ചിലിനിറങ്ങിയത്. മാവോയിസ്റ്റുകൾ അവർക്കുനേരേ വെടിയുതിർത്തു. പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
Read Moreമൂന്നാമങ്കത്തിനായി മോദി; വാരാണസിയിൽ നരേന്ദ്ര മോദി പത്രിക സമർപ്പിച്ചു
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. എൻഡിഎയിലെ പ്രമുഖ നേതാക്കൾക്കൊപ്പമെത്തിയാണ് മോദി പത്രിക നൽകിയത്. തുടർച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയിൽ ജനവിധി തേടുന്നത്. പത്രിക സമർപ്പണത്തിന് മുന്നോടിയായി മോദി ഇന്നലെ വാരാണസിയിൽ റോഡ് ഷോ നടത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് അഞ്ചു കിലോമീറ്റർ റോഡ് ഷോ നടത്തിയത്. അവസാനഘട്ടമായ ജൂൺ ഒന്നിനാണു വാരാണസിയിൽ വോട്ടെടുപ്പ്. ജൂൺ നാലിന് രാജ്യമാകെ വോട്ടെണ്ണും.
Read Moreആശുപത്രിയിലും ഗാന്ധിഭവനിലും സന്നദ്ധസേവനം ചെയ്യട്ടെ; കാറിൽ അഭ്യാസപ്രകടനം നടത്തിയതിന് പിടിയിലായവർക്ക് എട്ടുദിവസത്തെ പരിശീലനം
കായംകുളം: തിരക്കേറിയ റോഡിൽ ഓടുന്ന കാറിൽ അഭ്യാസപ്രകടനം നടത്തിയതിനു പിടിയിലായ യുവാക്കൾക്ക് എട്ടുദിവസത്തെ കർശന പരിശീലനത്തിന് ജില്ലാ ആർടിഒ എ. കെ. ദിലു മാതൃകാപരമായി ശിക്ഷിച്ചു. കേരള മോട്ടോർ വാഹനവകുപ്പിന്റെ ഐഡിടിആർ സെന്റർ ആയ ഡ്രൈവർ ട്രെയിനിംഗ് റീസേർച്ച് ഇൻസ്റ്റിട്യൂട്ടിലാണ് ഇവർക്ക് പരിശീലനം. റോഡ് സുരക്ഷ, വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട മര്യാദ, കാൽനട യാത്രക്കാരോടും മറ്റും കാണിക്കേണ്ട അനുകമ്പ, കരുതൽ, പ്രതിപക്ഷബഹുമാനത്തോടെ നിരത്തുകളിൽ വാഹനം ഓടിക്കാനുള്ള അറിവ്എ ന്നിവ ലക്ഷ്യമിട്ടാണ് പരിശീലനം. അഭ്യാസപ്രകടനം നടത്തിയവരിൽ ഒരാൾ18 വയസ് പൂർത്തിയാകാത്ത ആളും ബാക്കിയുള്ളവർ 20 വയസിൽ താഴെയുള്ളവരുമാണ്. 18 വയസിൽ താഴെയുള്ള ആളെ പരിശീലനത്തിൽനിന്ന് ഒഴിവാക്കി. പരിശീലനം പൂർത്തിയായി വരുമ്പോൾ മാത്രമേ കസ്റ്റഡിയിൽ ഉള്ള വാഹനം വിട്ട് നൽകു. വാഹനം ഓടിച്ച ഓച്ചിറ സ്വദേശി മർഫിൻ അബ്ദുൽ റഹീം എന്നയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. കഴിഞ്ഞ ദിവസമാണ് കായംകുളം…
Read More