തിരുവനന്തപുരം: ശ്രീകാര്യത്ത് ഇന്നലെ വെട്ടേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി മരിച്ചു. ഗുണ്ടാ കുടിപ്പകയാണു കൊലയ്ക്കു കാരണമെന്ന് പോലീസ്. വട്ടപ്പാറ കുറ്റ്യാടി സ്വദേശി വെട്ടുകത്തി ജോയി എന്ന ജോയി (41) ആണ് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ രണ്ടരയോടെ മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംഗ്ഷന് സമീപത്തുവച്ചാണ് ജോയിയെ കാറിലെത്തിയ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലുകൾക്ക് ഉൾപ്പെടെ ഗുരുതരമായി വെട്ടേറ്റ് റോഡിൽ കിടന്ന ഇയാളെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ശ്രീകാര്യം പോലീസാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോയിയെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജയിൽ മോചിതനായത്. പൗഡിക്കോണത്താണ് ഇയാൾ വാടകയ്ക്കു താമസിച്ചിരുന്നത്. കൂലിക്ക് ഓട്ടോ ഓടിക്കുകയായിരുന്നു. ഇന്നലെ രാത്രിയിൽ ഓട്ടോ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കാറിലെത്തിയ അക്രമി…
Read MoreDay: August 10, 2024
മാതാപിതാക്കള്‍ക്ക് ഒപ്പമാണെങ്കിലും സന്തോഷത്തോടെയാണ് മുന്നോട്ട് പോവുന്നത്; എന്തിനാണ് കല്യാണം എന്ന റിസ്ക്കെടുക്കുന്നത്; അനുശ്രീ
ചിലപ്പോഴൊക്കെ ഫോട്ടോഷൂട്ടിന് വേണ്ടി സാരിയുടുത്ത്, മുല്ലപ്പൂവൊക്കെ ചൂടി നില്ക്കുമ്പോള് അയ്യോ ഒരു കല്യാണം കഴിച്ചാലോ എന്ന് തോന്നും.ആ ഫോട്ടോഷൂട്ട് കഴിയുമ്പോള്‍ അതങ്ങ് മാറിക്കോളും. അതെന്താ അങ്ങനൊരു തോന്നല്‍ മാറുന്നതെന്ന് എനിക്കും അറിയില്ലന്ന് അനുശ്രീ. കല്യാണം കഴിഞ്ഞ സുഹൃത്തുക്കളില്‍ പലരും നല്ല അഭിപ്രായം പറയുന്നവരുണ്ട്. കുറച്ചുപേര്‍ക്ക് മോശം അഭിപ്രായങ്ങളാണ്. കല്യാണം മോശം കാര്യമാണെന്ന ചിന്താഗതിയൊന്നും എനിക്കില്ല. ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് ഒപ്പമാണെങ്കിലും സന്തോഷത്തോടെയാണ് മുന്നോട്ട് പോവുന്നത്. പിന്നെന്തിനാണ് റിസ്ക്കെടുക്കുന്നതെന്നൊരു പേടിയുണ്ട്. ഇനി എപ്പോഴെങ്കിലും ഇതേ സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ പറ്റുന്ന ഒരാളെ കിട്ടിയാല്‍ ചിലപ്പോള്‍ വിവാഹം ഉണ്ടാവുമായിരിക്കും. ഇല്ലെങ്കില്‍ ഉണ്ടാവില്ലന്നും അനുശ്രീ പറഞ്ഞു.
Read Moreതമിഴ്നാട്ടിൽ നിന്നും ചിറ്റൂരിലേക്ക് കൊണ്ടുവന്ന മൂന്നു കോടിയുടെ കുഴല്‍പ്പണം പിടികൂടി; രണ്ടുപേര്‍ പിടിയില്‍
ചിറ്റൂര്‍: തമിഴ്നാട്ടില്‍നിന്നു കേരളത്തിലേക്ക് കാറില്‍ കടത്തിക്കൊണ്ടുവന്ന മൂന്നുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പരിയാപുരം പൂക്കോട്ടില് ഉമ്മറിന്റെ മകന് ജംഷാദ് (46), അങ്ങാടിപ്പുറം ചോലയില്‍ വീട്ടില്‍ കുഞ്ഞഹമ്മദിന്റെ മകന് അബ്ദുള്ള(42) എന്നിവരാണ് പിടിയിലായത്. ചിറ്റൂരില്‍ ഇന്ന് പുലര്‍ച്ചെ 5.50 നാണ് സംഭവം. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ വാഹനത്തിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 500, 200, 100 രൂപയുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. ആകെ 2,97,50,000 കോടി രൂപയാണ് ഉണ്ടായിരുന്നത്. തിരുപ്പൂരില്‍നിന്ന് മലപ്പുറത്തേക്കാണ് പണം കൊണ്ടുവന്നത്. ചിറ്റൂര്‍ ഡിവൈഎസ്പി വി.എ. കൃഷ്ണദാസിന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ ജെ. മാത്യു, എസ്ഐ കെ. ഷാജു, എഎസ്ഐ കെ. ഷബീര്‍, എസ് സിപിഒ എ. ജാഫര്‍ സാദിഖ്, സിപിഒ സി. ശബരി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
Read Moreപാരീസിൽ ചരിത്രം കുറിച്ച് പതിനാറുകാരന് ക്വിന്‍സി വില്‍സണ്‍
2024 പാരീസ് ഒളിമ്പിക്സില്‍ അമേരിക്കന്‍ ചരിത്രം കുറിച്ച് പതിനാറുകാരനായ ക്വിന്‍സി വില്‍സണ്‍. അമേരിക്കയുടെ ഒളിമ്പിക് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റ് എന്ന റിക്കാര്‍ഡ് ക്വിന്‍സി സ്വന്തമാക്കി. ഇന്നലെ പുരുഷ 4×400 മീറ്റര്‍ റിലേയില്‍ അമേരിക്കയ്ക്കുവേണ്ടി ബാറ്റണേന്തിയതോടെയാണ് ക്വിന്‍സി ചരിത്രത്താളില്‍ ഇടംപിടിച്ചത്. 128 വര്‍ഷമായി ഒളിമ്പിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ അമേരിക്ക പങ്കെടുക്കുന്നുണ്ട്. ഇതാദ്യമായാണ് ഒരു പതിനാറുകാരന് അമേരിക്കയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ മത്സരിച്ചത്. 1964 ടോക്കിയോ ഒളിമ്പിക്സില്‍ മധ്യദൂര ഓട്ടക്കാരനായ ജിം റ്യൂണ്‍ 17-ാം വയസില്‍ ഇറങ്ങിയതായിരുന്നു ഇതുവരെയുള്ള അമേരിക്കന്‍ റിക്കാര്‍ഡ്. അമേരിക്കയുടെ ഒളിമ്പിക് ടീമിലുള്‍പ്പെടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റ് എന്ന നേട്ടത്തോടെയാണ് ക്വിന്‍സി പാരീസിലെത്തിയത്. റിലേ ടീമിലായിരുന്നു ക്വിന്‍സ്. മിക്സഡ് 4×400 മീറ്റര്‍ റിലേയില്‍ ക്വിന്‍സിക്ക് ഇടം ലഭിച്ചില്ല. എന്നാല്‍, ഇന്നലെ നടന്ന പുരുഷ 4×400 മീറ്റര്‍…
Read Moreഏതു ഫോര്‍മാറ്റിലും കളിക്കാന്‍ തയാര്‍: സഞ്ജു
തിരുവനന്തപുരം: ട്വിന്റി 20 എന്നോ ഏകദിനമെന്നോ ടെസ്റ്റ് മത്സരങ്ങളെന്നോ വ്യത്യാസമില്ലാതെ ക്രിക്കറ്റിന്റെ ഏതു ഫോര്‍മാറ്റില്‍ കളിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്നും അതനുസരിച്ചാണ് താന്‍ കളിക്കുന്നതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്. കേരള ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനത്തോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളത്തിലാണ് സഞ്ജുവിന്റെ പ്രതികരണം. ടീമില്‍ ഏത് പൊസിഷനിലും കളിക്കാന്‍ താന്‍ തയാറാണ്. ടീം ആവശ്യപ്പെടുന്ന സ്ഥാനത്താണ് കളിക്കാന്‍ ഇറങ്ങുന്നത്. വിമര്‍ശനങ്ങളെ പോസിറ്റീവായി തന്നെ കാണുന്നു. ആരാധകര്‍ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ടീം ഇന്ത്യയുടെ പുതിയ പരിശീലകന് ഗൗതം ഗംഭീറില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിനായി രഞ്ജിട്രോഫി കളിക്കണമെന്നാഗ്രഹിച്ച തനിക്ക് ലോകകപ്പ് ഇന്ത്യന്‍ ടീമിന്റെ ഭാഗം വരെ ആകാന്‍ കഴിഞ്ഞു. വലിയ ഒരു ഭാഗ്യമാണതെന്നും സഞ്ജു പറഞ്ഞു.
Read Moreപുരുഷ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ അമൻ ഷെഹ്റാവത്തിന് വെങ്കലം
ഒടുവിൽ ഗുസ്തി പിടിച്ച് ഇന്ത്യ പാരീസിൽ മെഡൽ സ്വന്തമാക്കി. 33-ാം ഒളിമ്പിക് പുരുഷ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്കുവേണ്ടി ഇരുപത്തിയെന്നുകാരനായ അമൻ ഷെഹ്റാവത് വെങ്കലമെഡൽ സ്വന്തമാക്കി. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഞ്ചാം വെങ്കല മെഡലാണ്. നീരജ് ചോപ്ര പുരുഷ ജാവലിൽത്രോയിലൂടെ സ്വന്തമാക്കിയ വെള്ളി മെഡൽ ഉൾപ്പെടെ പാരീസിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം ഇതോടെ ആറായി. വനിതാ ഗുസ്തി ഫൈനലിനു മുമ്പ് വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിലൂടെ ഗോദയിൽ കണ്ണീരണിഞ്ഞ ഇന്ത്യക്ക് ആശ്വാസമേകുന്നതാണ് അമന്റെ വെങ്കലം. വെങ്കല മെഡൽ പോരാട്ടത്തിൽ പ്യൂട്ടോ റിക്കയുടെ ഡാർവിൻ ക്രൂസിനെ 13 – 5 എന്ന വ്യത്യസത്തിൽ മലർത്തിയടിച്ചാണ് അമൻ ഇന്ത്യൻ പതാക പാരീസിലെ ഗോദയിൽ പാറിച്ചത്. മത്സരത്തിൽ ആദ്യ പോയിന്റ് ക്രൂസായിരുന്നു നേടിയത്. നാളെ കൊടിയിറക്കം 33-ാം ഒളിമ്പിക്സിനു നാളെ കൊടിയിറക്കം. ഇന്ത്യക്കിന്ന് വനിതാ ഗോള്‍ഫ്, ഗുസ്തി മത്സങ്ങളുണ്ട്. നാളെ ഇന്ത്യന്‍ സമയം…
Read Moreഅർജുനും നിക്കി ഗൽറാണിയും ഒന്നിക്കുന്ന വിരുന്ന് വരുന്നു
അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിരുന്ന്. ചിത്രം23ന് തീയറ്റർ റിലീസിന് ഒരുങ്ങിയെന്ന ഡേറ്റ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മലയാളത്തിലും തമിഴിലും ആയിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമിക്കുന്ന ചിത്രത്തിൽ അർജുനെയും നിക്കി ഗൽറാണിയെയും കൂടാതെ മുകേഷും, ഗിരീഷ് നെയ്യാറും, അജു വർഗീസും മുഖ്യ വേഷങ്ങളിൽ എത്തുന്നു. ബൈജു സന്തോഷ്, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ. ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ. ശാസ്തമംഗലം അജിത് കുമാർ, രാജ്കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട,അരുന്ധതി, ശൈലജ, നാൻസി,…
Read Moreപുതിയ സംവിധായകർക്കൊപ്പം ജോലി ചെയ്യാൻ ഇഷ്ടമാണ്; കീർത്തി സുരേഷ്
ഇന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് കീർത്തി സുരേഷ്. താരപുത്രി എന്ന പദവിയിയല്ലാതെ സ്വന്തം അധ്വാനത്തിലൂടെ മുന്നോട്ട് വന്ന ആർട്ടിസ്റ്റാണ് കീർത്തി. വ്യത്യസ്തത നിറഞ്ഞ കഥയും കഥാപാത്രങ്ങളുമാണ് കീർത്തി ഇപ്പോൾ ചെയ്യുന്നത്. രഘു താത്ത എന്ന തമിഴ് ചിത്രമാണ് കീർത്തിയുടെ പുതിയ റിലീസ്. നടിയുടെ മറ്റൊരു കരിയർ ബെസ്റ്റ് പെർഫോമൻസായിരിക്കും ഈ സിനിമയിലേതെന്നാണു ആരാധകർ പ്രതീക്ഷിക്കുന്നു. വളരെ വ്യത്യസ്തമാർന്ന സിനിമകളും കഥയുമാണ് കീർത്തി തിരഞ്ഞെടുക്കുന്നത്. ആ തിരഞ്ഞെടുപ്പുകൾ പലപ്പോഴും ശരിയാവാറുമുണ്ട്. ഇപ്പോൾ കുറച്ച് നാളുകളായി കീർത്തി തന്റെ ട്രാക്ക് മാറ്റിയാണ് സിനിമകൾ ചെയ്യുന്നത്. അതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ. ഞാൻ എപ്പോഴും കഥ കേൾക്കുമ്പോൾ എങ്ങനെയുള്ള സബ്ജക്ട് ആണെന്ന് ആദ്യം നോക്കും. എങ്ങനത്തെ ജോണർ ആണ് എന്ന് നോക്കും. പ്രധാനമായും ഞാൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള കഥാപാത്രമാണോ ഇതെന്ന് നോക്കും. ഇതുവരെ ഇന്ത്യൻ സിനിമയിൽ വരാത്ത കഥയോ…
Read Moreഇന്ത്യയിലേക്കു കടക്കാൻ 1,000ലേറെ ബംഗ്ലാദേശികൾ; നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ബിഎസ്എഫ്
സിലിഗുരി (പശ്ചിമബംഗാൾ): ബംഗ്ലാദേശിലെ ആഭ്യന്തരരംഗം കലുഷിതമായതോടെ ഇന്ത്യയിലേക്കു കൂട്ടത്തോടെ കടക്കാനുള്ള ബംഗ്ലാദേശ് പൗരന്മാരുടെ ശ്രമം പരാജയപ്പെടുത്തി അതിർത്തി രക്ഷാസേന (ബിഎസ്എഫ്). പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ അതിർത്തിയിലൂടെ ആയിരത്തിലേറെപ്പേരാണു നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്. പൗരന്മാരെ തിരികെകൊണ്ടുപോകാൻ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥരോട് ബിഎസ്എഫ് ആവശ്യപ്പെടുകയായിരുന്നു. കൂടുതൽ സംഘർഷങ്ങൾ വർധിപ്പിക്കാതെ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ബിഎസ്എഫ് വക്താവ് പറഞ്ഞു. ഷേഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കുന്നതിലേക്ക് നയിച്ച അക്രമാസക്തമായ പ്രതിഷേധത്തെത്തുടർന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Read Moreനടൻ ഉല്ലാസ് പന്തളം വിവാഹിതനായി; ആശംസകൾ അറിയിച്ച് താരനിര
നടനും കോമഡി താരവുമായ ഉല്ലാസ് പന്തളം വിവാഹിതനായി. അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയാണ് വധു. സാലിഗ്രാം ഉമാ മഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിരവധി താരങ്ങൾ ദന്പതികൾക്ക് ആശംസകളറിയിച്ചു. താരത്തിന്റെ രണ്ടാം വിവാഹം ആണ്. ആദ്യ വിവാഹത്തിൽ ഉല്ലാസിനു രണ്ട് ആൺമക്കളുണ്ട്. ഇന്ദ്രജിത്തും സൂര്യജിത്തും. ആദ്യ ഭാര്യ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.
Read More