കൽപ്പറ്റ: വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തിന് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. തകർന്ന വീടുകൾ എത്രയാണ്, എന്തുമാത്രം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്, ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നത് ഏത് രീതിയിലാണ് എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടം സമർപ്പിക്കാനാണ് പ്രധാനമന്ത്രി നിർദേശിച്ചത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. വയനാട്ടില ദുരന്തമേഖലകൾ സന്ദർശിച്ചശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി. വയനാട് സന്ദർശനത്തിനായി ഇന്ന് രാവിലെ പതിനൊന്നോടെയാണ് പ്രധാനമന്ത്രി കോഴിക്കോട്ട് എത്തിയത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, ഒ. ആര്. കേളു,…
Read MoreDay: August 10, 2024
റബര്‍ വില 250 കടന്ന് സര്‍വകാല റിക്കാര്‍ഡില്‍; 2016 ഫെബ്രുവരിയിലെ ഏറ്റവും താഴ്ന്ന വില 91രൂപ
കോട്ടയം: റബര്‍ വില 250 രൂപ കടന്ന് സര്‍വകാല റിക്കാര്‍ഡിലേക്ക്. ഇന്നലെ ആഭ്യന്തര മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിനു കിലോയ്ക്ക് 255 രൂപ നിരക്കില്‍ വ്യാപാരം നടന്നു. കഴിഞ്ഞ ജൂണ്‍ പത്തിനാണ് റബര്‍ വില 200 രൂപ കടന്നത്. ഇന്നലെ കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ റബര്‍ ബോര്‍ഡ് വില 247 രൂപയായിരുന്നു. അഗര്‍ത്തല മാര്‍ക്കറ്റ് വില 237 രൂ പയായി ഉയര്‍ന്നു. ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന വിലയായ 243 രൂപ രേഖപ്പെടുത്തിയത് 2011 ഏപ്രില്‍ അഞ്ചിനാണ്. അന്ന് രാജ്യാന്തര വില 292.97 രൂപയായിരുന്നു. 2016 ഫെബ്രുവരിയില്‍ 91 രൂപയായി കുറഞ്ഞതാണ് 13 വര്‍ഷത്തിനിടയിലെ എറ്റവും താഴ്ന്ന വില. അതേസമയം, രാജ്യാന്തര വിലയില്‍ ഇപ്പോള്‍ വലിയ വര്‍ധന പ്രകടമാകുന്നില്ല. കഴിഞ്ഞ ദിവസം ആര്‍എസ്എസ് 4ന് 204.63 രൂപയായിരുന്ന വില 203.94 രൂപ യായി കുറഞ്ഞു. ആഭ്യന്തര മാര്‍ക്കറ്റില്‍ റബര്‍…
Read Moreതമിഴ് നടൻമാരുടെ ആരാധകരുടെ പരസ്പര പോരാട്ടം ഫേസ്ബുക്കിൽ അതിരുവിട്ടു; രണ്ട് യുവാക്കൾ അറസ്റ്റിൽ
ആലുവ: രാഷ്ട്രീയത്തിലേക്കിറങ്ങുന്ന പ്രമുഖ തമിഴ് നടന്റെ ഫാൻസ് ഗ്രൂപ്പിൽനിന്ന് പിരിഞ്ഞു പോയവർ തമ്മിലുള്ള തർക്കം മുറുകിയ ഫേസ്ബുക്ക് പേജിൽ അശ്ലീല കമന്റുകൾ അതിരുവിട്ടു. കല്ലൂർക്കാട് സ്വദേശിയുടെ പരാതിയിൽ അശ്ലീല കമന്റുകളിട്ട നീണ്ടൂർ സ്വദേശി ഹരിശങ്കർ (27), വെളിയന്നൂർ സ്വദേശി ജോജിൻ ജോണി (23) എന്നിവരെ ആലുവ സൈബർ പോലീസ് സംഘം അറസ്റ്റു ചെയ്തു. തമിഴ് സൂപ്പർ സ്റ്റാറിന്റെ ഫാൻസ് അസോസിയേഷനിൽനിന്ന് കല്ലൂർക്കാട് സ്വദേശി പിരിഞ്ഞ് പോയി മറ്റൊരു തമിഴ് നടന്റെ ഫാൻസിൽ ചേർന്നതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഈ നടന്റെ ഭാര്യയും നടിയാണ്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകൾ, അശ്ലീല കമന്റുകൾ എന്നിവ ഇട്ടതാണ് പുതിയ നിയമപ്രകാരം പ്രതികളുടെ അറസ്റ്റിൽ കലാശിച്ചത്. പ്രതിയായ ഹരിശങ്കറിന് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിന് പുറമേ മൂന്ന് ഫേക്ക് അക്കൗണ്ട് ഉണ്ട്. രണ്ട് ഫാൻ ഫൈറ്റിംഗ് ഗ്രൂപ്പിലും ഇയാൾ അംഗമാണ്.…
Read Moreപോലീസിന്റെ ക്രൂരത; യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചു; പോലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധം
കായംകുളം: വീടിന്റെ വാതിൽ ചവിട്ടി പ്പൊളിച്ച് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തതായി പരാതി. ഇന്നു പുലർച്ചെയാണ് സംഭവം.പോലീസ് നടപടിക്കെതിരേ കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമായി.പോലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെയുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. യൂത്ത് കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തിൽ, യൂത്ത് കോൺഗ്രസ് നേതാവ് ഹാഷിം സേട്ട് എന്നിവരുടെ വീടുകളിലാണ് പോലീസ് അതിക്രമം കാട്ടിയതായി പരാതി ഉയർന്നിരിക്കുന്നത്. ഇതിൽ ഹാഷിം സേട്ടിന്റെ വീടിന്റെ വാതിൽ പോലീസ് ചവിട്ടി പൊളിച്ചെന്നും അറസ്റ്റ് ചെയ്ത ഹാഷിമിനെ പോലീസ് മർദിച്ചതായും പരാതിയുണ്ട്. കായംകുളം ദേശീയ പാതയിൽ പില്ലർ എലിവേറ്റഡ് ഹൈവേ ആവശ്യവുമായി യൂത്ത് കോൺഗ്രസ് നിരാഹാര സമരം നടത്തിവരികയാണ്.സമരപന്തലിലേക്ക് ഇന്നലെ സന്ധ്യക്ക് പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടയാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.തുടർന്ന് പ്രവർത്തകർക്കു നേരേ പോലീസ് ലാത്തിവീശി.നിരവധി യൂത്ത്…
Read Moreകോട്ടയം നഗരസഭയിലെ കോടികളുടെ തട്ടിപ്പ്; അഖിൽ സി. വർഗീസിന് സസ്പെൻഷൻ; പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: നഗരസഭയില്‍ കോടികളുടെ തട്ടിപ്പു നടത്തിയ കൊല്ലം സ്വദേശി അഖില്‍ സി. വര്‍ഗീസിനെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്‍ ഡയറക്ടറാണ് അഖിലിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. നിലവില്‍ വൈക്കം നഗരസഭയില്‍ ജോലി ചെയ്യുകയായിരുന്നു അഖില്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം നഗരസഭ ഓഫീസില്‍ ഇന്നലെ പോലീസ് പരിശോധന നടത്തി. നഗരസഭ സെക്രട്ടറിയില്‍നിന്നു വിവരങ്ങള്‍ തേടിയ സംഘം, പണമിടപാടു രേഖകള്‍ അടക്കമുള്ളവ പരിശോധിച്ചു. സെക്ഷന്‍ ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും മൊഴിയെടുത്തു. അതേസമയം മൂന്നാം ദിനവും അഖിലിനെ കണ്ടെത്താനായില്ല. തട്ടിപ്പു പുറത്തുവരുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പ്രതി നഗരസഭ ഓഫീസില്‍ എത്തി താന്‍ മുമ്പ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍, ഫയല്‍ അടക്കമുള്ളവ കൈകാര്യം ചെയ്തുവെന്നാണു പുറത്തുവരുന്ന വിവരം. ഇതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പ്രതിയുടെ കൊല്ലത്തെ വീടു കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിക്കാനാണു നീക്കം.കോട്ടയം വെസ്റ്റ് എസ്എച്ച് ഒ…
Read Moreബ്രസീലിൽ ജനവാസമേഖലയിൽ യാത്രാവിമാനം തകർന്നു വീണു 62 മരണം; നിരവധി വീടുകൾ തകർന്നു
സാവോപോളോ: ബ്രസീലിൽ വിൻയെദോ നഗരത്തിൽ യാത്രാവിമാനം തകർന്നുവീണ് 62 പേർ കൊല്ലപ്പെട്ടു. സാവോപോളോ നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെ ജനവാസ മേഖലയിലാണ് വിമാനം വീണത്. ഒരു വീട്ടുമുറ്റത്തേക്കാണ് വിമാനം പതിച്ചതെന്നാണ് വിവരം. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. പരാന സംസ്ഥാനത്തെ കസ്കവെലിൽനിന്നു സാവോപോളോയിലെ മുഖ്യ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന എടിആർ-72 വിമാനം ആടിയുലഞ്ഞ് താഴേക്കു പതിക്കുകയായിരുന്നു. വിമാനത്തിൽ 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുണ്ടായിരുന്നുവെന്ന് വോപാസ് എയർലൈൻസ് അറിയിച്ചു. വിമാനം നിയന്ത്രണമറ്റു കുത്തനെ വീഴുന്നതിന്റെയും തീപിടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടകാരണം വ്യക്തമല്ല.
Read Moreതിരുമലയുടെ സ്വന്തം ഒളിന്പ്യൻ
പേരൂർക്കട: അങ്ങ് പാരീസിലെ ഒളിമ്പിക്സ് വേദിയിൽ ഇന്ത്യയുടെ അഭിമാനതാരം ഒളിന്പ്യൻ പി.ആർ. ശ്രീജേഷ് വെങ്കലമെഡലിൽ മുത്തമിട്ടപ്പോൾ അഭിമാനത്തിന്റെ കൊടുമുടിയേറുന്ന ഒരു നാടുണ്ട് തലസ്ഥാനത്ത്, തിരുമല. ശ്രീജേഷ് തിരുമലയുടെ വളർത്തു പുത്രനാണ്. 6 വർഷം മുമ്പാണ് തലസ്ഥാനത്ത് ഒരു വീടെന്ന മോഹം ഈ എറണാകുളം കിഴക്കമ്പലം സ്വദേശി യാഥാർഥ്യയമാക്കിയത്. അതും തനിക്കേറ്റവും പ്രിയപ്പെട്ട തിരുമലയിൽ. തിരുമല അരയല്ലൂർ ശാന്തിനഗറിലാണ് ശ്രീജേഷ് തന്റെ സ്വപ്നഭവനം പണിതത്. ശ്രീജേഷ് ഒഴിവുവേളകളിൽ കുടുംബസമേതം ഓടിയെത്താറുണ്ട് ഇവിടെ. നാട്ടുകാരോട് സൗഹൃദം പങ്കിട്ട്, കുശലം പറഞ്ഞ് താരജാഡയില്ലാതെ കുറച്ചു ദിവസം ഈ വീട്ടിൽ താമസിച്ചാണ് മടക്കം. ടോക്കിയോ ഒളിംമ്പിക്സിൽ മെഡൽ നേടിയെത്തിയപ്പോൾ ശ്രീജേഷിന് തിരുമലയിൽ പൗരാവലി വലിയ സ്വീകരണമാണ് ഒരുക്കിയത്. തുടർച്ചയായി രണ്ടാം തവണ പാരീസ് ഒളിമ്പിക്സിലും പൊന്നോളം തൂക്കമുള്ള വെങ്കല പതക്കവുമായി എത്തുന്ന തങ്ങളുടെ ഐശ്വര്യത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ് തിരുമലക്കാർ. ശ്രീജേഷിലെ താരത്തെ വാർത്തെടുത്തത്…
Read Moreലാവോസിലേക്ക് ഓണ്‍ലൈന്‍ തട്ടിപ്പിനായി മനുഷ്യക്കടത്ത്; പിന്നില്‍ വന്‍ റാക്കറ്റെന്നു നിഗമനം
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് കൊച്ചിയില്‍നിന്നും ലാവോസിലെ ചൈനീസ് കമ്പനിക്ക് ആളുകളെ വിറ്റ കേസില്‍ വന്‍ റാക്കറ്റെന്നു നിഗമനം. പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതി കേസില്‍ അറസ്റ്റിലായ പള്ളുരുത്തി സ്വദേശി അഫ്സര്‍ അഷറഫ് (34) നെ തോപ്പുംപടി പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാളില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. കൊച്ചിയില്‍നിന്ന് 25ലധികം പേര് തട്ടിപ്പിന് ഇരയായതായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. മറ്റ് ആരുടെയെങ്കിലും കൈയില്‍നിന്ന് ജോലിക്കായി പ്രതി പണം വാങ്ങിയിട്ടുണ്ടോ, സമാന രീതിയില്‍ മറ്റ് ആളുകളെ പ്രതി ജോലിക്ക് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടോ, കമ്മീഷന് തുക എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് വ്യക്തത വരുത്തും. എറണാകുളം പനമ്പിള്ളി നഗറില്‍ ബിഎസ്എന്എല്ക്വാര്ട്ടേഴ്സില് ഇപ്പോള്‍ തോപ്പുംപടി പോളക്കണ്ടം മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ഷുഹൈബ് ഹസന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read Moreകണ്ണീരൊപ്പാൻ കൽപറ്റയിലെത്തി പ്രധാനമന്ത്രി; ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മോദി; ദുരിതാശ്വാസ ക്യാമ്പിൽ സന്ദര്‍ശനം, സ്വകാര്യ ആശുപത്രിയിലുമെത്തി
കല്‍പ്പറ്റ: വയനാട്ടിലെ കണ്ണീരൊഴുകുന്ന ദുരന്തഭൂമിയിലത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. മേപ്പാടി സെന്റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. ക്യാമ്പിലുണ്ടായിരുന്ന ഒൻപതുപേരുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ പ്രതിനിധികളായാണ് ഒൻപതുപേര് പ്രധാനമന്ത്രിയുമായി സംസാരിച്ചത്. 25 മിനിട്ടോളം പ്രധാനമന്ത്രി ക്യാമ്പിൽ ചിലവഴിച്ചു. ദുരന്തബാധിതർ തങ്ങളുടെ ദുരിതങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു. മന്ത്രി അവരെ ആശ്വസിപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകരുമായും മോദി കൂടിക്കാഴ്ച നടത്തി. മേപ്പാടിയിലെ വിംസ് ആശുപത്രിയിലെ സന്ദര്‍ശനത്തിനുശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ.വേണു, എഡിജിപി എം. ആര്. അജിത് കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ട്. അതേസമയം തങ്ങളുടെ ദുരിതത്തിന് പ്രധാനമന്ത്രി പരിഹാരം കണ്ടെത്തുമെന്ന് ക്യാന്പിൽ കഴിയുന്നവർ പറഞ്ഞു. ശുഭപ്രതീക്ഷയാണ് ഇക്കാര്യത്തിലെന്നും അവർ…
Read More20 കോച്ചുകളുള്ള വന്ദേഭാരത് വരുന്നു; ട്രയൽ റൺ നടത്തി; അഹമ്മദാബാദിനും മുംബൈ സെൻട്രലിനും മധ്യേയുള്ള പരീക്ഷണ ഓട്ടം വിജയം
കൊല്ലം: രാജ്യത്തുടനീളം 20 കോച്ചുകൾ ഉള്ള വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ ആരംഭിക്കാൻ റെയിൽവേ തയാറെടുക്കുന്നു.ഇതിനു മുന്നോടിയായി 20 കോച്ചുകൾ ഉള്ള വന്ദേ ഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം നടന്നു.അഹമ്മദാബാദിനും മുംബൈ സെൻട്രലിനും മധ്യേ ആയിരുന്നു പരീക്ഷണ ഓട്ടം. അഹമ്മദാബാദിൽനിന്നു രാവിലെ ഏഴിനു പുറപ്പെട്ട പരീക്ഷണ ട്രെയിൻ ഉച്ചയ്ക്ക് 12.15 ന് മുംബൈയിൽ എത്തി. 130 കിലോമീറ്റർ വേഗതയിലാണ് വണ്ടി ഓടിയത്. ട്രയൽ റൺ വിജയകരമായിരുന്നുവെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.20 കോച്ചുകൾ ഉള്ള വന്ദേ ഭാരത് എക്സ് പ്രസ് ട്രെയിൻ ആദ്യം സർവീസ് നടത്തുക അഹമ്മദാബാദ് – മുംബൈ സെൻട്രൽ റൂട്ടിൽ ആയിരിക്കുമെന്നും അവർ സൂചിപ്പിച്ചു. നിലവിൽ ചില പ്രധാന നഗരങ്ങളിൽ 16 കോച്ചുകൾ ഉള്ള വന്ദേ ഭാരത് എക്സ്പ്രസുകൾ സർവീസ് നടത്തുന്നുണ്ട്. മറ്റിടങ്ങളിൽ എട്ടു കോച്ചുകൾ ഉള്ള വന്ദേഭാരത് ആണ് ഓടുന്നത്. കേരളത്തിലും സമാനമായ…
Read More