വൈക്കം: തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷന്റെ വൈക്കം-ചെന്നൈ, വൈക്കം-വേളാങ്കണ്ണി ബസ് സർവീസുകൾക്കു തുടക്കമായി. വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന യോഗത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കറും ചേർന്ന് ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കത്തേയ്ക്ക് ബസ് ഓടിക്കാനുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ തീരുമാനം സന്തോഷകരമാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന തെങ്കാശി-ആര്യങ്കാവ് ബസ് സർവീസ് കേരളത്തിലെ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വൈക്കത്തേയ്ക്കുള്ള സർവീസിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ പറഞ്ഞു. തലയോലപ്പറമ്പ് പഞ്ചായത്ത് അംഗം സജിമോൻ വർഗീസും ഭാര്യ പ്രിൻസിയും ചേർന്ന് ആദ്യടിക്കറ്റ് മന്ത്രിമാരിൽനിന്ന് ഏറ്റുവാങ്ങി. സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യാതിഥിയായിരുന്നു. നഗരസഭ…
Read MoreDay: January 2, 2025
ഇന്ത്യ തനിക്കിഷ്ടപ്പെട്ടു, എല്ലാവരും വളരെ നല്ല ആളുകളാണ്, പക്ഷേ ഇക്കാര്യം സഹിക്കാനേ വയ്യ: സങ്കടം പങ്കുവച്ച് ജപ്പാൻകാരി
ദിവസേന ഇന്ത്യയിലേക്ക് വിദേശികളായ പല ആളുകളും എത്താറുണ്ട്. നമ്മുടെ നാടിന്റെ ഭംഗിയും ഒത്തൊരുമയും സ്നേഹവുമൊക്കെ കാണുന്പോൾ വീണ്ടും വീണ്ടും ഇങ്ങോട്ടേക്ക് വരാൻ അവരെ പ്രേരിപ്പിക്കും. എന്നാൽ ഇന്ത്യയിലെത്തിയ ജപ്പാൻ വനിത കഴിഞ്ഞ ദിവസം റെഡ്ഡിറ്റിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്ത്യയിൽ യാത്ര ചെയ്യാനായി ജപ്പാനിൽ നിന്നെത്തിയതാണ് താൻ. രാജ്യത്തിന്റെ എല്ലാ കാര്യങ്ങളും തനിക്ക് ഇഷ്ടപ്പെട്ടു. എന്നാൽ ഇവിടുത്തെ ഒരു കാര്യം മാത്രം തനിക്ക് ഇഷ്ടമായില്ല. അതെന്തെന്നാൽ ബഹളവും ഒച്ചയും ആണെന്നാണ് യുവതി പറഞ്ഞത്. ഇവിടുത്തെ ഭക്ഷണം രുചികരമാണ്, സഹായം ചോദിച്ചാൽ മിക്ക ആളുകളും സഹായിക്കാൻ തയാറാണ്. പക്ഷേ, ഇവിടെ ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം, എപ്പോഴും ഒച്ചയാണ് സഹിക്കാവുന്നതിലും അപ്പുറമാണ് ഇവിടുത്തെ ബഹളം. താൻ മുറിയിലിരുന്ന് കരഞ്ഞിട്ടു വരെയുണ്ടെന്ന് യുവതി പറഞ്ഞു. അതിൽ തന്നെ വാഹനങ്ങളും ഹോണടിയും ഉച്ചത്തിലുള്ള ആഘോഷങ്ങളും അതോടനുബന്ധിച്ചുള്ള മ്യൂസിക്കും ഒക്കെയാണ് അവർ…
Read Moreമൂന്നു തവണയും തെറ്റായ ഉത്പന്നം; പുതുപ്പള്ളിക്കാരൻ സന്ദീപിന് മുന്നിൽ മുട്ടുമടക്കി ഫ്ളിപ്കാർട്ട്; 25,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
കോട്ടയം: മൂന്നുതവണയും തെറ്റായ ഉത്പന്നം നൽകിയ ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ട് ഉപയോക്താവിന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് നടപടി. ഫിലിപ്സ് ട്രിമ്മർ ഓർഡർ ചെയ്ത സന്ദീപിന് വ്യത്യസ്തമായ ഉത്പന്നങ്ങളാണ് ലഭിച്ചത്. ഇക്കാര്യം ഫ്ലിപ്കാർട്ടിനെ അറിയിക്കുകയും തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിക്കുകയും ചെയ്തു.അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. തെറ്റായ ഉത്പന്നമാണ് വീണ്ടും വിതരണം ചെയ്യുന്നതെന്നു മനസിലാക്കി സ്വീകരിക്കാതെ ഡെലിവറി ഏജന്റ് മുഖേന തിരികെ നൽകി. ഫ്ലിപ്കാർട്ട് കസ്റ്റമർ കെയറിൽ പുതിയ പരാതിയും നൽകി. ഇതേ മോഡൽ വാങ്ങാൻ മൂന്നാമതും ശ്രമം നടത്തി.അപ്പോഴും പഴയതുപോലെ തന്നെ തെറ്റായ ഉത്പന്നമാണ് ലഭിച്ചത്.ഓപ്പൺ ബോക്സ് ഡെലിവറി സമയത്ത് ഇക്കാര്യം മനസിലാക്കി ഏജന്റ് വഴി തിരികെ നൽകി. ഇ-മെയിലിൽ ഫ്ലിപ്കാർട്ടിന് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. ഇതേത്തുടർന്നാണ്…
Read Moreസമുദായ പ്രവർത്തനങ്ങൾക്കൊപ്പം അസ്വമത്വങ്ങളോട് പോരാടിയ സാമൂഹ്യ പരിഷ്കർത്താവ്: ഇന്ന് മന്നം ജയന്തി
സമുദായ പ്രവർത്തനങ്ങൾക്കൊപ്പം അസ്വമത്വങ്ങളോട് പോരാടിയ സാമൂഹ്യ പരിഷ്കർത്താവും നായര്‍ സര്‍വീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ ജന്മവാര്ഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു മന്നത്ത് പത്മനാഭന്. വിദ്യാഭ്യാസസമുച്ചയ മൈതാനിയിൽ തയാറാക്കിയിരിക്കുന്ന മന്നം നഗറിൽ രാവിലെ ഭക്തിഗാനാലാപനത്തോടെ ആഘോഷങ്ങൾക്കു തുടക്കമായി. പെരുന്നഎൻ എസ് എസ് ആസ്ഥാനത്ത് ഇന്നലെയും ഇന്നുമായി വമ്പിച്ച ആഘോഷപരിപാടികളാണ് നടക്കുന്നത്. ജാതിമത വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കുമായി കുടുംബക്ഷേത്രമായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം തുറന്നു നല്‍കിയായിരുന്നു മന്നത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം. 1914ല്‍ നായര്‍ സമുദായ ഭൃത്യജനസംഘം ആരംഭിച്ച് സമുദായ പരിഷ്കരണത്തിനു തുടക്കമിട്ടു. പിന്നീടത് നായര്‍ സര്‍വീസ് സൊസൈറ്റി എന്നു പുനര്‍നാമകരണം ചെയ്തു.
Read Moreകൊച്ചിയും കാർണിവലും കണ്ട് അടിച്ചുപൊളിക്കാം; പുതുവത്സരത്തിന് വിദ്യാർഥിനിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ച് യുവാവ്; ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ
കൊച്ചി: വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയിൽ അഷ്കറിനെ (21) ആണ് പോലീസ് പിടികൂടിയത്. ഇയാൾ വിദ്യാർഥിനിയെ പുതുവർഷാഘോഷത്തിനെന്ന പേരിലാണ് ഫോർട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ സംഭവമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
Read Moreഇതൊക്കെ നിസാരം… സ്വന്തമായി നിർമ്മിച്ച ടെലിപ്രോംപ്റ്ററുമായി മരിയൻ കോളജിലെ മാധ്യമ പഠന വിദ്യാർഥികൾ
കുട്ടിക്കാനം: മാധ്യമ പഠന വിദ്യാർഥികൾ ടെലിപ്രോംറ്റർ ഉപയോഗിച്ച് വാർത്ത വായന പരിശീലനം നടത്താറുണ്ട്. എന്നാൽ സ്വന്തമായി നിർമ്മിച്ച ടെലിപ്രോംറ്ററിൽ വാർത്ത വായിക്കാനൊരുങ്ങുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. കുട്ടിക്കാനം മരിയൻ കോളജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിദ്യാർഥികൾ അധ്യാപകനായ എ. ആർ. ഗിൽബർട്ടിന്റെ നേതൃത്വത്തിലാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. കുറഞ്ഞ ചെലവിൽ ടെലിപ്രോംറ്റർ നിർമിച്ചു മാധ്യമ പഠനരംഗത്തു പുതിയ ചുവടുവയ്പ്പിന് തയാറാകുകയാണ് ഈ വിദ്യാർഥികൾ. കോളേജിന്റെ പ്രോത്സാഹനത്തോടും പിന്തുണയോടും കൂടി ആദ്യമായി നിർമ്മിച്ച ടെലിപ്രോംറ്ററിന്റെ ഉദ്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനത്ത് നിർവഹിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടർ പ്രൊഫ. എം വിജയകുമാർ, ഡിപ്പാർട്ട്മെന്റ് മേധാവി ഫാ. സോബി തോമസ് കന്നാലിൽ, അധ്യാപകരായ കാർമൽ മരിയ ജോസ് , ആൻസൺ തോമസ്, ജോബി എൻ. ജെ, സ്റ്റാർട്ട് അപ്പ്…
Read Moreകണ്ണൂർ സ്കൂൾ ബസ് അപകടം; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചിരിക്കാം; ബ്രേക്കിനും എഞ്ചിനും തകരാറില്ലെന്ന് മോട്ടോർ വാഹന വകുപ്പ്
കണ്ണൂർ: നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം. ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാൻ സാധ്യതയുണ്ടെന്നും എംവിഐ ഉദ്യോഗസ്ഥന് പറഞ്ഞു. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്നാണ് നിഗമനം. സ്കൂളിൽനിന്നു കുട്ടികളെ വീടുകളിലേക്ക് എത്തിക്കുന്നതിനിടെയാണ് സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചത്. 20 പേർക്ക് പരിക്കേറ്റു. കുറുമാത്തൂർ ചിന്മയ സ്കൂൾ ബസാണ് ഇന്നലെ വൈകുന്നേരം ശ്രീകണ്ഠപുരം റോഡിൽ വളക്കൈയിൽ അപകടത്തിൽപ്പെട്ടത്. അഞ്ചാം ക്ലാസ് വിദ്യാർഥിനി ചൊറുക്കള നാഗത്തിനു സമീപം എം.പി രാജേഷ്-സീന ദന്പതികളുടെ മകൾ നേദ്യ എസ്. രാജേഷാണ് (11) മരിച്ചത്.
Read More