കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചക്കേസുമായി ബന്ധപ്പെട്ട് എംഎസ് സൊലൂഷൻസിലെ രണ്ട് അധ്യാപകരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ 4.30 ഓടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് എത്തിയാണ് അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയില്‍ എടുത്ത അധ്യാപകര്‍ക്ക് ചോദ്യപേപ്പര്‍ ചേര്‍ച്ചയില്‍ നേരിട്ടു ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്. പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പര്‍ എംഎസ് സൊല്യൂഷൻസ് ചോർത്തി യുട്യൂബ് ചാനലിലൂടെ നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017 ൽ തുടങ്ങിയ ചാനലിന്റെ വ്യൂവർഷിപ്പിൽ വൻ വർധനയുണ്ടായത് കഴിഞ്ഞ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങൾ പ്രവചിച്ചശേഷമാണ്. മാർച്ചിൽ എസ്എസ്എൽസി പരീക്ഷയുടെയും ഇക്കൊല്ലത്തെ ഓണം, ക്രിസ്മസ് പരീക്ഷകളുടെയും സമയത്ത് എണ്ണം പിന്നെയും കൂടി. 10, പ്ലസ് വൺ പരീക്ഷകളിൽ ചോദ്യങ്ങൾ ക്രമനമ്പർ പോലും തെറ്റാതെ അതേപടി പ്രവചിച്ചത് രണ്ട് ലക്ഷത്തോളം പേരാണു കണ്ടത്. ഇതോടെയാണ് വലിയ വിവാദം…
Read MoreDay: February 5, 2025
പീഡനശ്രമത്തിനിടെ കെട്ടിടത്തില്‍നിന്നു ചാടി യുവതിക്കു പരിക്കേറ്റ സംഭവം: ഹോട്ടലുടമ പിടിയില്‍
മുക്കം: മുക്കം മാമ്പറ്റ ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിൽനിന്നു ചാടി പരിക്കേറ്റ കേസിലെ ഒന്നാം പ്രതി ദേവദാസ് പോലീസ് പിടിയിൽ. കുന്ദംകുളത്തു വച്ചാണ് ഇയാളെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് പുലർച്ചെ നാലിന് മുക്കം സ്റ്റേഷനിൽ എത്തിച്ചു.കൂട്ടുപ്രതികളും ഉടൻ പിടിയിലാകുമെന്നു പോലീസ് പറഞ്ഞു. വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ള സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ യുവതി കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ചാടിയത്. ഹോട്ടൽ ഉടമയും മറ്റു രണ്ടു പേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരേ മുക്കം പോലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read Moreബൈക്ക് റൈഡിംഗിനെത്തിയ ജർമൻ സഞ്ചാരിയെ കാട്ടാന കൊന്നു; സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ
വാൽപ്പാറ(തമിഴ്നാട്): ബൈക്ക് റൈഡിംഗിനെത്തിയ വയോധികനായ ജർമൻ സ്വദേശി വാൽപ്പാറയിലുണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൈക്കിൾ ജഴ്സൺ (77) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ന് ആനമല വനമേഖലയിലായിരുന്നു സംഭവം. മൈക്കിളിനെ ആന കൊമ്പിൽ കോർത്ത് എറിയുകയായിരുന്നു. കാട്ടാന റോഡ് കുറുകെ കടക്കുമ്പോൾ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. മറ്റു വാഹനങ്ങളിലുള്ളവരുടെയും വനപാലകരുടെയും നിർദേശം അവഗണിച്ച് ഇദ്ദേഹം ബൈക്കിൽ മുന്നോട്ടുപോയതാണ് അപകടത്തിൽപ്പെടാൻ കാരണമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ ബൈക്കിൽനിന്നു വീണ മൈക്കിൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും ആനയുടെ പിടിയിൽ അകപ്പെട്ടു. വനപാലകർ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ചശേഷമാണു മൈക്കിളിനെ റോഡിൽനിന്നു മാറ്റിയത്. ഉടൻതന്നെ മൈക്കളിനെ വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം പൊള്ളാച്ചി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreകുംഭമേളയിലെ 30പേരുടെ മരണം വലിയ സംഭവമല്ലെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി
ന്യൂഡല്‍ഹി: കുംഭമേളയ്ക്കിടെ തിക്കിലുംതിരക്കിലും 30 പേർ മരിച്ചതു വലിയ സംഭവമല്ലെന്നു ബിജെപി എംപിയും നടിയുമായ ഹേമമാലിനി. യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് കുംഭമേളയിലെ ദുരന്തം അഖിലേഷ് യാദവ് പാർലമെന്റിൽ അവതരിപ്പിച്ചതിനു മറുപടിയായിട്ടായിരുന്നു ഹേമമാലിനിയുടെ പ്രതികരണം. തെറ്റായി സംസാരിക്കുക എന്നതു മാത്രമാണ് അഖിലേഷിന്റെ ജോലിയെന്ന് ഹേമമാലിനി പരിഹസിച്ചു. ഞങ്ങളും കുംഭമേള സന്ദര്‍ശിച്ചിരുന്നു. അങ്ങനെ സംഭവിച്ചു. പക്ഷേ, അതത്ര വലുതായിരുന്നില്ല. അഖിലേഷിന്റെ നേതൃത്വത്തിൽ സംഭവത്തെ പര്‍വതീകരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഹാകുംഭമേളയ്ക്കിടെയുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദി സർക്കാരാണെന്നും മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ മറച്ചുവച്ചുവെന്നുമായിരുന്നു അഖിലേഷ് യാദവിന്റെ ആരോപണം. കഴിഞ്ഞ മാസം 29നുണ്ടായ അപകടത്തിൽ 30 പേർ മരിച്ചതിനു പുറമെ 60 പേര്‍ക്കു പരിക്കേറ്റിരുന്നു.
Read Moreഡൽഹിയിൽ ഒന്നരക്കോടി ജനം വിധിയെഴുതുന്നു ; ആംആദ്മി-ബിജെപി-കോൺഗ്രസ് ത്രികോണമത്സരം;വോട്ടെണ്ണൽ ശനിയാഴ്ച
ന്യൂഡൽഹി: എഴുപതംഗ ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്നു രാവിലെ ഏഴുമുതൽ ആരംഭിച്ചു. വൈകിട്ട് ആറുവരെ വോട്ടെടുപ്പ് നീളും. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. ഒരു മാസത്തിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങൾക്കൊടുവിൽ ആംആദ്മി-ബിജെപി-കോൺഗ്രസ് ത്രികോണമത്സരത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷത്തോടെയാണ് ആംആദ്മി പാർട്ടി ഡൽഹിയിൽ അധികാരം പിടിച്ചത്. 10 വർഷമായി സീറ്റൊന്നും കിട്ടാത്ത കോൺഗ്രസിനും 27 വർഷമായി ഭരണത്തിനു പുറത്തിരിക്കുന്ന ബിജെപിക്കും ഇത്തവണത്തെ മത്സരം അഭിമാനപോരാട്ടമാണ്. 70 മണ്ഡലത്തിലേക്ക് 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1.56 കോടി വോട്ടർമാർ വിധിയെഴുതും. ഇതിൽ 83.76 ലക്ഷം വോട്ടർമാർ പുരുഷന്മാരും, 72.36 ലക്ഷം സ്ത്രീകളും, 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്. തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്ന 13,766 പോളിംഗ് ബൂത്തുകളിൽ 3,000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അധികാരത്തിലെത്തിയാൽ വമ്പൻ വാഗ്ദാനങ്ങളാണു…
Read Moreഭക്ഷണം തികഞ്ഞില്ല; വരന്റെ വീട്ടുകാർ ഉടക്കി; വരനും വധുവും പിരിയില്ലെന്ന ഉറച്ച നിലപാടെടുത്തു; മാലയിടൽ പോലീസ് സ്റ്റേഷനിലാക്കി
സൂററ്റ്: വിവാഹസദ്യയിൽ ഭക്ഷണം തികയാതെ വന്നതിനെത്തുടർന്ന് അലങ്കോലപ്പെട്ട വിവാഹം പോലീസ് സ്റ്റേഷനിൽ നടത്തി. ഗുജറാത്തിലെ സൂററ്റിലാണു സംഭവം. ബിഹാർ സ്വദേശികളായ രാഹുൽ പ്രമോദ് മഹ്തോയും അഞ്ജലി കുമാരിയും തമ്മിലായിരുന്നു വിവാഹം. വരാച്ചയിലെ ലക്ഷ്മിഹാളിൽ വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഭക്ഷണം തികഞ്ഞില്ലെന്നു പറഞ്ഞ് വരന്റെ വീട്ടുകാർ ബഹളമുണ്ടാക്കി. ഇതോടെ വധൂവരന്മാർ പരസ്പരം മാല അണിയിക്കുന്നതു മുടങ്ങി. പ്രകോപിതരായ വധുവിന്റെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെ ഇരു വീട്ടുകാരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ബന്ധുക്കൾ വഴക്കിട്ടെങ്കിലും വരനും വധുവും പിരിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. അതോടെ ബന്ധുക്കൾ അടങ്ങി. പ്രശ്നം ഒത്തുതീർപ്പാകുകയുംചെയ്തു. എന്നാൽ വിവാഹമണ്ഡപത്തിൽ തിരിച്ചെത്തിയാൽ വീണ്ടും വഴക്കുണ്ടാകുമോ എന്ന ആശങ്കയിൽ പോലീസ് വീണ്ടും ഇടപെട്ടു. സ്റ്റേഷനിൽ വച്ചുതന്നെ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ അവർ നിർദേശിച്ചു. തുടർന്നു വധുവും വരനും സ്റ്റേഷനിൽ വച്ച് പരസ്പരം മാല അണിയിച്ചു.
Read Moreകൊള്ളയടിച്ച പണംകൊണ്ട് കാമുകിക്ക് 3 കോടിയുടെ വീട്; മുൻ ബോക്സിംഗ് താരം അറസ്റ്റിൽ
ബംഗളൂരു: ബോക്സിംഗ് താരം കൂടിയായ മോഷ്ടാവ്, കൊള്ളയടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് സമ്മാനിച്ചത് മൂന്നു കോടി രൂപ വിലവരുന്ന വീട്. മുൻ പ്രഫഷണൽ ബോക്സിംഗ് താരമായ പഞ്ചാക്ഷരി ശങ്കയ്യസ്വാമി (37) ആണു മോഷ്ടിച്ച പണംകൊണ്ട് കാമുകിക്കു വീട് വച്ചു നൽകിയത്. ഇയാളെ കഴിഞ്ഞദിവസം ബംഗളൂരു മഡിവാല പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ സോലാപുർ മംഗൽവാർ പേഠ് സ്വദേശിയായ ശങ്കയ്യസ്വാമി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കോൽക്കത്ത സ്വദേശിയായ ഒരു പെൺകുട്ടിയുമായി ഇയാൾക്ക് അടുപ്പവുമുണ്ടായിരുന്നു. ഇവർ പ്രമുഖ സിനിമാതാരമാണെന്നാണു സൂചന. ഇവർക്കാണു വീടു പണിതു നൽകിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലായി 150ലേറെ കവർച്ച, ഭവനഭേദനക്കേസുകളിൽ പ്രതിയായ ശങ്കയ്യസ്വാമി ലഹരിക്ക് അടിമയാണെന്നു പോലീസ് പറയുന്നു.
Read Moreഭക്തിയുടെ ഓളപ്പരപ്പുകളിലേക്ക് കപ്പലിറക്കാൻ നാല്പതാം വർഷവും അണിയിച്ചൊരുക്കി ജോൺ
കുറവിലങ്ങാട്: വിദേശികളടക്കമുള്ള പതിനായിരങ്ങളെ ഭക്തിയുടെ ഓളപ്പരപ്പുകളിലെത്തിക്കുന്ന മൂന്നുനോമ്പ് തിരുനാളിൽ സംവഹിക്കുന്ന കപ്പൽ അണിയിച്ചൊരുക്കിക്കഴിഞ്ഞു. കഴിഞ്ഞ നാലു പതിറ്റാണ്ടായി കപ്പൽ അണിയിച്ചൊരുക്കാനുള്ള ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുന്നേൽ എം.വി. ജോൺ. കൽപ്പടവുകളിലും മണൽപ്പരപ്പിലും സഞ്ചരിക്കുന്ന കപ്പലിന്റെ തോരണങ്ങളും കൊടിയും പായുമൊക്കെ അതിന്റെ മനോഹാരിതയുടെ ഘടകങ്ങളാണ്. ഈ ഓരോ അലങ്കാരത്തിലും കഴിഞ്ഞ നാല് പതിറ്റാണ്ടായി എം.വി. ജോണിന്റെ കരങ്ങളാണ്. ആഴ്ചകൾ നീളുന്ന പരിശ്രമങ്ങളിലാണ് കപ്പലിനെ മനോഹരിയാക്കുന്നത്. ഓരോ വർഷവും കപ്പലിന്റെ പെയിന്റിംഗ് കഴിഞ്ഞാൽ പിന്നെ ജോണിന്റെ കരലാളനയിലും സ്പർശത്തിലുമാണ് കപ്പൽ. ദേവാലയത്തിൽ പ്രതിഷ്ഠിച്ചതിനു ശേഷമാണ് കപ്പൽ അണിയിച്ചൊരുക്കിത്തുടങ്ങുന്നത്. പൂർണമായും പ്രകൃതിസൗഹൃദ വസ്തുക്കളാണ് അലങ്കാരത്തിനായി ഉപയോഗിക്കുന്നത്. കപ്പൽ അലങ്കരിക്കാൻ ലഭിച്ച ഭാഗ്യം ഒരു ദൈവികനിയോഗമായാണ് ജോൺ കരുതുന്നത്. അലങ്കാരങ്ങൾ ഇങ്ങനെ മുകളിലും മുൻപിലും പിറകിലുമായി 12 കൊടികളാണ് കപ്പലിൽ കെട്ടിയൊരുക്കുന്നത്. ശ്ലൈഹിക പാരമ്പര്യത്തിന്റെ ഓർമകളാണ് 12 കൊടികൾ സൂചിപ്പിക്കുന്നത്. കപ്പലിൽ യോനാ…
Read Moreപുലർച്ചെ വാതിൽ തകർത്ത് അകത്തുകയറി വയോധികയുടെ വായിൽ തുണി തിരുകി സ്വർണവും പണവും അപഹരിച്ചു
വണ്ടിപ്പെരിയാർ: വയോധികയുടെ വായിൽ തുണി തിരുകി സ്വർണവും പണവും അപഹരിച്ചു. ചൊവ്വാഴ്ച വെളുപ്പിന് രണ്ടോടെയാണ് സംഭവം. വണ്ടിപ്പെരിയാർ മൗണ്ട് കുഴിവേലിയിൽ വീട്ടിൽ 65 വയസുള്ള പാൽ തങ്കത്തിനു നേരേയാണ് ആക്രമണം ഉണ്ടായത്. ഭർത്താവ് മരിച്ചതിനുശേഷം പാൽ തങ്കം മാത്രമാണ് മൗണ്ടിലെ കുടുംബവീട്ടിൽ താമസിക്കുന്നത്. മക്കൾ നാലു പേരുണ്ടെങ്കിലും ഇവർ വേറെയാണ് താമസം. വീടിന്റെ അടുക്കളവശത്തെ കതക് തകർത്ത് അകത്തു കയറിയ അക്രമി ഉറങ്ങിക്കിടന്ന പാൽതങ്കത്തിന്റെ മുഖത്ത് തുണിയിട്ട് മൂടി വായിൽ മറ്റൊരു തുണി തിരുകി കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്നിരുന്ന രണ്ടര പവൻ വരുന്ന മാലയും അര പവൻ വരുന്ന കമ്മലും തലയണയ്ക്കടിയിൽവച്ചിരുന്ന 25,000 രൂപയും അപഹരിക്കുകയായിരുന്നു. നാട്ടുകാരെയും മക്കളെയും വിളിച്ചുവരുത്തി പരിശോധന നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഎഐ സംവിധാനം മുഴുവനും കുത്തക മുതലാളിമാരുടെ കൈയിൽ; താൻ പറഞ്ഞത് മനസിലാകണമെങ്കിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കണമെന്ന് എം.വി.ഗോവിന്ദൻ
തൊടുപുഴ: മുകേഷിനെ പിന്തുണച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ധാർമികതയുടെ പേരിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവച്ചാൽ പിന്നീട് ധാർമികത പറഞ്ഞ് എംഎൽഎ സ്ഥാനം തിരിച്ചെടുക്കാൻ പറ്റുമോ? കേസ് നിലവിൽ കോടതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.കേന്ദ്രമന്ത്രി ജോർജ് കുര്യനും ആർഎസ്എസും ബിജെപിയും കേരളത്തിനെതിരാണ്. അവർ കേരളത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ടാണ് ഇവിടെ ദാരിദ്ര്യം വേണമെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്നു പറഞ്ഞ അദ്ദേഹം എഐ സംവിധാനം മുഴുവനും കുത്തക മുതലാളിമാരുടെ കൈയിലാണ്. താൻ പറഞ്ഞത് മനസിലാകണമെങ്കിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കണമെന്നും മാധ്യമങ്ങളോടു പറഞ്ഞു. കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കുന്നതിൽ തീരുമാനമായിട്ടില്ല. ഇതു സംബന്ധിച്ച് ആലോചന നടക്കണം. കോടിയേരിയെ അധിക്ഷേപിക്കുന്ന ആർഎസ്എസുകാരെ പറ്റി എന്തു പറയാനാണ്. കോടിയേരിയെ അധിക്ഷേപിക്കുന്നത്…
Read More