കോട്ടയം: വേനല്‍ കനത്തതോടെ കര്‍ഷകര്‍ റബര്‍ ടാപ്പിംഗ് നിര്‍ത്തി. ഉത്പാദനം പരിമിതമായിട്ടും വില ഉയരുന്നില്ല. ജനുവരിയോടെ ഷീറ്റ് വില 200 രൂപ കടക്കുമെന്ന പ്രതീക്ഷ നിരാശയില്‍ കലാശിച്ചു. കേന്ദ്ര ബജറ്റില്‍ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസപദ്ധതികളൊന്നുമുണ്ടായതുമില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിലസ്ഥിരതാപദ്ധതിയില്‍ അടിസ്ഥാന വില 200 രൂപയായി ഉയര്‍ത്തുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച ആനുകൂല്യങ്ങളൊന്നും ലഭിക്കാതെയാണ് ടാപ്പിംഗ് അവസാനിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സഹകരണ ഏജന്‍സികളുടെ സഹായത്തോടെ ന്യായവിലയ്ക്ക് റബര്‍ സംഭരിക്കാന്‍ തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ആവര്‍ത്തന കൃഷി മഴമറ, സ്പ്രെയിംഗ് സബ്സിഡികളൊന്നും വിതരണം ചെയ്തിട്ടില്ല. കേന്ദ്ര ബജറ്റില്‍ 360.31 കോടി രൂപയാണ് റബര്‍ മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത്. മുന്‍ ബജറ്റുകളേക്കാള്‍ 12 കോടിയുടെ വര്‍ധനയുണ്ടെങ്കിലും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ഈ വിഹിതം പര്യാപ്തമല്ല. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 245 രൂപയിലേക്ക് ഉയര്‍ന്ന വില നിലവില്‍ 190 രൂപയിലേക്ക് താഴ്ന്നു.ഏറ്റവും…
Read MoreDay: February 7, 2025
ഇനി മുതൽ നീ എറ്റേണൽ ആടാ… എറ്റേണൽ; കമ്പനിയുടെ പേരുമാറ്റത്തിന് അനുമതി നൽകി സൊമാറ്റോ
പേര് മാറ്റൽ നടപടിയുമായി സൊമാറ്റോ കന്പനി. ‘സൊമാറ്റോ ലിമിറ്റഡ്’ എന്നതിൽ നിന്ന് ‘എറ്റേണൽ ലിമിറ്റഡ്’ ആയി മാറ്റാൻ അംഗീകാരം നൽകി കമ്പനി ഡയറക്ടർ ബോർഡ്. ഓഹരി ഉടമകൾക്ക് സൊമാറ്റോ സിസിഇഒ ദീപീന്ദർ ഗോയൽ അയച്ച കത്തിൽ പേര് മാറ്റാൻ അംഗീകാരം ലഭിച്ച കാര്യം അറിയിച്ചു. ഇത് ഒരു പേര് മാറ്റം മാത്രമല്ലെന്നും കമ്പനിയിലെ വലിയ മാറ്റങ്ങളുടെ തുടക്കമാണെന്നും ഗോയല്‍ കൂട്ടിച്ചേർത്തു. എന്നാൽ ആപ്പിന്റെ പേര് സൊമാറ്റോ എന്ന് തന്നെ തുടരും, എന്നാൽ സ്റ്റോക്ക് ടിക്കർ സൊമാറ്റോയിൽ നിന്ന് എറ്റേണലിലേക്ക് മാറും. പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പർപ്യൂർ എന്നീ നാല് പ്രധാന ആപ്പുകളും ഇനി എറ്റേണലിൽ ഉൾപ്പെടും. വലിയൊരു മാറ്റം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയും നിക്ഷേപകരുടെ സംശയങ്ങള്‍ അകറ്റാനും കൂടിയാണ് ഈ നീക്കമെന്നും ദിപീന്തർ പറഞ്ഞു. 2022ല്‍ ബ്ലിങ്കിറ്റ് ഏറ്റെടുത്തപ്പോള്‍ നിക്ഷേപകര്‍ ആശങ്കയിലായിരുന്നു.എന്നാല്‍…
Read Moreഎന്റെ അച്ഛനെ ഒന്നും ചെയ്യരുതേ; പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ഓടിയെത്തിയ 14 കാരനെ തള്ളിയിട്ട് പോലീസ്; ഇരുകൈകളും ഒടിഞ്ഞെന്ന പരാതിയുമായി കുടുംബം
തിരുവനന്തപുരം: പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ തടയാൻ ചെന്ന കൗമാരക്കാരനെ പോലീസ് തള്ളിയിട്ടു. നിലത്തു വീണ കുട്ടിയുടെ കൈകൾക്ക് പൊട്ടലേറ്റു. പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം . അയിരൂരിൽ അതിർത്തി തർക്കത്തിനിടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത് കണ്ട 14കാരൻ ഇത് തടയാൻ ശ്രമിച്ചു. തുടർന്ന് ദേഹത്ത് വണ്ടി കയറ്റിയിറക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആയിരൂർ പോലീസ്, കുട്ടിയെ തള്ളിയിട്ടതായും കുട്ടിയുടെ കൈകൾക്ക് പൊട്ടലുള്ളതായും കുടുംബത്തിന്റെ പരാതിയിലുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സമ്മർദത്താലാണ് പോലീസ് ഭീഷണിയെന്ന് കുട്ടിയുടെ കുടുംബം പറയുന്നു.ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ കുടുംബവും 14 വയസുകാരന്റെ കുടുംബവും തമ്മിൽ അതിർത്തി തർക്കം ഉണ്ടായിരുന്നു. കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
Read Moreപാതിവില തട്ടിപ്പുകാരൻ അനന്തു കൃഷ്ണന് പ്രധാനമന്ത്രിയെ കണ്ടത് എങ്ങനെ; മോദിയെ കാണേണ്ടവരുടെ ലിസ്റ്റ് തയാറാക്കിയ സുരേന്ദ്രൻ മറുപടിപറയണമെന്ന് സന്ദീപ് വാര്യർ
പാലക്കാട്: പാതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന് പ്രധാനമന്ത്രിയെ കണ്ടത് എങ്ങനെയെന്നു സുരേന്ദ്രൻ വ്യക്തമാക്കണമെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. ദീർഘ കാലം പാർട്ടി പ്രവർത്തനം നടത്തിയ സീനിയർ നേതാക്കൾക്ക് പോലും ലഭിക്കാത്ത അവസരം തട്ടിപ്പ് വീരനായ അനന്തു കൃഷ്ണന് എങ്ങനെ ലഭിച്ചുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാര്യർ ചോദിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ അദ്ദേഹത്തെ സന്ദർശിക്കേണ്ട വ്യക്തികളുടെ ലിസ്റ്റ് ഫൈനലൈസ് ചെയ്ത് അംഗീകരിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ചുമതലയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാവപ്പെട്ട ആയിരക്കണക്കിന് സ്ത്രീകളെ അനന്തു കൃഷ്ണനും സംഘവും പറഞ്ഞു പറ്റിച്ചത് നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതി എന്ന പേരിലാണെന്നും മിക്കവാറും എല്ലാ പരിപാടികളിലും ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ സജീവ സാന്നിധ്യമായിരുന്നുവെന്നും സന്ദീപ് നേരത്തെ പറഞ്ഞിരുന്നു. രാധാകൃഷ്ണനെ സംരക്ഷിക്കാൻ കെ .സുരേന്ദ്രനും ബിജെപി നേതാക്കളും നടത്തുന്ന നീക്കം ലജ്ജാകരമാണെന്നും സന്ദീപ് കുറ്റപ്പെടുത്തിയിരുന്നു.…
Read More