എടത്വാ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കേളമംഗലം വിജയ നിവാസില്‍ പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകള്‍ പ്രിയ (46), പ്രിയയുടെ മകൾ കൃഷ്ണപ്രിയ (15) എന്നിവരെയാണ് ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടത്. മകളുടെ പഠനമികവിലെ ആശങ്കയില്‍ മാനസിക സമ്മര്‍ദം താങ്ങാനാകാതെയാണ് പ്രിയയും മകളും ആത്മഹത്യ ചെയ്തതെന്നാണ് സൂചന.ഇന്നലെ ഉച്ചയ്ക്ക് 1.35ന് തകഴി ആശുപത്രി ലെവല്‍ ക്രോസിന് സമീപത്തായിരുന്നു സംഭവം. അമ്പലപ്പുഴയിലെ സ്വകാര്യ ഇംഗ്ലീഷ് മിഡിയം സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നെങ്കിലും കഴിഞ്ഞ പരീക്ഷയില്‍ ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം തെറ്റിച്ചെന്ന കാരണത്താല്‍ അമ്മ പ്രിയ മാനസിക സമ്മര്‍ദത്തിലായിരുന്നു. വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്കായി ജോലി ചെയ്യുന്ന പ്രിയ മകളുടെ പഠനവുമായി ബന്ധപ്പെട്ട് അവധിയിലായിരുന്നു. കുടുംബ പ്രശ്നങ്ങള്‍ക്കൊപ്പം മകള്‍ക്ക് പഠന നിലവാരം കുറവാണെന്ന…
Read MoreDay: March 14, 2025
പ്രഥമ അണ്ടർ 23 ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ്: കേരളത്തെ നയിക്കാൻ ജെറോംപ്രിൻസും ഐറിൻ എൽസ ജോണും
കോട്ടയം: പ്രഥമ അണ്ടർ 23 ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തെ ജെറോംപ്രിൻസും ഐറിൻ എൽസ ജോണും നയിക്കും. ഈ മാസം 18 മുതൽ 24വരെ ഗോഹട്ടിയിലാണ് ചാന്പ്യൻഷിപ്പ് അരങ്ങേറുന്നത്. പുരുഷ ടീം: ജെറോം പ്രിൻസ് (ക്യാപ്റ്റൻ), എസ്. ദീപക്, ജിയോ ലോനപ്പൻ, എസ്. ദീപക്, എസ്. മുഹമ്മദ് ഇർഫാൻ, യു. അർജുൻ, സുബിൻ തോമസ്, സി. കെ. അഭിനവ്, സാഹൽ മുഹമ്മദ്, ജോർദാൻ ചെറിയാൻ ഈപ്പൻ, മുകേഷ് കൃഷ്ണലാൽ, നിഖിൽ തോമസ്, പൃഥിൻ മുരളി. കോച്ച്: ബിജു ഡി. തെമ്മൻ. മാനേജർ: കെ. വിനീഷ്. വനിതാ ടീം: ഐറിൻ എൽസ ജോണ്‍ (ക്യാപ്റ്റൻ), കെ.എ. അഭിരാമി, അക്ഷയ ഫിലിപ്പ്, സാന്ദ്ര ഫ്രാൻസിസ്, നന്ദന രഞ്ജിത്ത്, ചിന്നു കോശി, വി. കൃഷ്ണപ്രിയ, അമൻഡ മരിയ റോച്ച, ആർ. അഭിരാമി, പി.എ. അൽക്ക, അലീന ആന്റണി, എ. അക്ഷരലക്ഷ്മി. കോച്ച്:…
Read Moreഇപ്പം എങ്ങനെയിരിക്കണ്… ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ എസ്എഫ്ഐ നേതാവ് പിടിയിൽ; റൂമിലെ അലമാരയിൽ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും; കുട്ടികൾക്ക് സ്റ്റേഷൻ ജാമ്യം
കൊച്ചി: കളമശേരി പോളിടെക്നിക് കോളജ് ആൺകുട്ടികളെ ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ അറസ്റ്റിലായ എസ്എഫ്ഐ നേതാവ് ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് സ്റ്റേഷൻ ജാമ്യം. എസ്എഫ്ഐ നേതാവായ യൂണിയൻ സെക്രട്ടറി അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന് എന്നിവരെയാണ് പോലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത്. അക്കാദമിക് കൗണ്‍സില്‍ കൂടി പിടിയിലായ കുട്ടികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോ കഞ്ചാവാണ് പോലീസ് നടത്തിയ മിന്നല്‍പരിശോധനയില്‍ പിടികൂടിയത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കൂടാതെ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Read Moreഡബിൾടച്ച്, ഔട്ട്: അത്ലറ്റിക്കോ മാഡ്രിഡിനെ ഷൂട്ടൗട്ടിൽ കീഴടക്കി റയൽ മാഡ്രിഡ് ചാന്പ്യൻസ് ലീഗ് ക്വാർട്ടറിൽ
മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡ്; കാൽപ്പന്തു ഭ്രാന്തിൽ രണ്ട് ക്ലാസായി മാനസിക അകലമുള്ള ആരാധകരുള്ള നഗരം… ഒന്നു കണ്ണീരും കഠിനാധ്വാനവുമുള്ള വർക്കിംഗ് ക്ലാസ്… മറ്റൊന്ന് പണവും പ്രതാപവുമുള്ള ഗ്ലാമർ ക്ലാസ്… രണ്ടു ക്ലാസിനുമായി രണ്ടു ക്ലബ്. 1902ൽ രൂപംകൊണ്ട അപ്പർ ക്ലാസ് റയൽ മാഡ്രിഡും 1903ൽ പിറന്ന ലേമാന്റെ അത്ലറ്റിക്കോ മാഡ്രിഡും. പണത്തിന്റെ കരുത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ അണിനിരത്തി, കപ്പുകൾ വാരിക്കൂട്ടുന്ന റയൽ മാഡ്രിഡും ഓരോ ജയം പോലെ തോൽവിയും ഹൃദയത്തിൽ ചേർക്കുന്ന അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ 2024-25 ചാന്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ നേർക്കുനേർ ഇറങ്ങി. മാഡ്രിഡ് ഡെർബി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പോരാട്ടത്തിന്റെ ആദ്യപാദത്തിൽ റയൽ മാഡ്രിഡ് സ്വന്തം തട്ടകത്തിൽവച്ച് 2-1നു ജയിച്ചു. സ്വന്തം മൈതാനത്ത് അരങ്ങേറിയ രണ്ടാം പാദത്തിൽ 1-0ന് അത്ലറ്റിക്കോയും ജയമാഘോഷിച്ചു. അതോടെ ഇരുപാദങ്ങളിലുമായി 2-2 സമനില. അധിക സമയത്തും സമനിലപ്പൂട്ട്…
Read Moreകളമശേരിയിലെ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട; വിദ്യാർഥികൾ പിടിയിൽ
കൊച്ചി: കളമശേരി പൊളിടെക്നിക് കോളജ് മെൻസ് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട. ഹോസ്റ്റലിൽ നിന്നും ഒൻപത് കിലോയിലധികം കഞ്ചാവ് പിടികൂടി. പോലീസിനെ കണ്ട് ചില വിദ്യാർഥികൾ ഓടി രക്ഷപെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവരെ അറസ്റ്റ് ചെയ്തു. ആകാശ് എന്ന വിദ്യാർഥിയുടെ മുറിയിൽ നിന്നും 1.9 കഞ്ചാവ് പിടികൂടി. ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് വിൽപ്പനയ്ക്കായാണെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒൻപതിന് ആരംഭിച്ച തെരച്ചിൽ പുലർച്ചെ നാല് വരെ നീണ്ടു.
Read More