ന്യൂഡൽഹി: ജമ്മു കാഷ്മീരിനെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ അവകാശവാദങ്ങളെയും പ്രസ്താവനകളെയും വിമർശിച്ച് ഇന്ത്യ. അയൽരാജ്യത്തിന്റെ “മതഭ്രാന്ത് നിറഞ്ഞ മനോഭാവം’, “വർഗീയതയുടെ റിക്കാർഡ്’ എന്നീ പരാമർശങ്ങളാണ് പാക്കിസ്ഥാന് എതിരേ ഇന്ത്യ നടത്തിയത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷിന്റേതാണ് ശക്തമായ വിമർശനം. ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാഷ്മീരിനെക്കുറിച്ചുള്ള പാക്കിസ്ഥാൻ മുൻ വിദേശകാര്യ സെക്രട്ടറിയുടെ അവകാശവാദങ്ങളാണ് വിമർശനത്തിന് ആധാരം. കാഷ്മീർ പ്രദേശം എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നു പർവ്വതനേനി ഹരീഷ് പറഞ്ഞു. അന്താരാഷ്ട്ര ഇസ് ലാമോഫോബിയ വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള യുഎൻ യോഗത്തിലായിരുന്നു ഇന്ത്യയുടെ വിമർശനം. പാക്കിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ ഉൾപ്പെടെയുള്ള ഭീകര പ്രവർത്തനങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്നുള്ള കുറ്റപ്പെടുത്തലിനെ പരാമർശിച്ച് “ആഗോള ഭീകരതയുടെ യഥാർഥ പ്രഭവകേന്ദ്രം’ എവിടെയാണെന്നു ലോകത്തിനു നന്നായി അറിയാമെന്നും പർവ്വതനേനി ഹരീഷ് പറഞ്ഞു.
Read MoreDay: March 15, 2025
ബേസിലിന്റെ ‘മരണമാസ്’ വിഷുവിന്
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന മരണമാസ് വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
Read Moreദക്ഷിണാഫ്രിക്കൻ അംബാസിഡറെ പുറത്താക്കി അമേരിക്ക
വാഷിംഗ്ടൺ ഡിസി: ദക്ഷിണാഫ്രിക്കൻ അംബാസിഡർ ഇബ്രാഹിം റസൂലിനെ പുറത്താക്കി അമേരിക്ക. സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റുബിയോയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്കൻ അംബാസിഡർക്ക് ഇനി യുഎസിലേക്ക് പ്രവേശനമുണ്ടാവില്ലെന്ന് റുബിയോ അറിയിച്ചു. ഇബ്രാഹിം റസൂൽ അമേരിക്കയെയും ട്രംപിനെയും വെറുക്കുന്നയാളാണെന്നും റുബിയോ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടെയാണ് അമേരിക്കയുടെ അസാധാരണ നടപടി. ഓൺലൈൻ ലക്ചറിനിടെ റസൂൽ നടത്തിയ ചില പരാമർശങ്ങൾ അമേരിക്കൻ വിരുദ്ധമാണെന്ന പറയുന്ന ലേഖനത്തിന്റെ ലിങ്കും റുബിയോ പങ്കുവച്ചിട്ടുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കൻ സർക്കാരിനെ വിമർശിച്ച് ഡോണൾഡ് ട്രംപും ഇലോൺ മസ്കും രംഗത്തെത്തിയിരുന്നു.
Read Moreചെലവ് കുറയ്ക്കാൻ ജീവനക്കാരുടെ അഭിപ്രായം തേടാൻ കെഎസ്ആർടിസി; 31 ന് മുമ്പ് നിർദ്ദേശങ്ങൾ ഇമെയിൽ വഴി അയയ്ക്കാം
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരത്തിനായി ജീവനക്കാരിൽനിന്നു മാനേജ്മെന്റ് ക്രിയാത്മക നിർദേശം തേടുന്നു. യൂണിറ്റുകളിലെയും വർക്ക്ഷോപ്പുകളിലെയും ചെലവുകൾ എങ്ങനെ കുറയ്ക്കാം എന്ന നിർദ്ദേശമാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. 31 ന് മുമ്പ് നിർദ്ദേശങ്ങൾ ഇമെയിൽ വഴിയോ യൂണിറ്റ് അധികൃതർ മുഖേനയോ അറിയിക്കണം. കെഎസ്ആർടിസിയുടെ ഓരോ യൂണിറ്റുകളും ലാഭ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരത്തിനായി പരമാവധി ചിലവ് ചുരുക്കുക എന്ന നയമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും മാനേജ്മെന്റ് ജീവനക്കാരോട് പറയുന്നു. യൂണിറ്റുകളിലെയും വർക്ക് ഷോപ്പുകളിലെ ചെലവുകൾ പരമാവധി കുറയ്ക്കുമ്പോൾ വർക്ക് ഷോപ്പുകളിൽ അത്യാവശ്യം ആവശ്യമായി വരുന്ന സാധനങ്ങളുടെ ലോക്കൽ പർച്ചേസിനും വിലങ്ങു വീഴാനാണ് സാധ്യത. കോർപ്പറേഷന്റെ പൊതുവികസനത്തിനും യൂണിറ്റുകളുടെ സാമ്പത്തിക വളർച്ചയ്ക്കും ചെലവ് പരമാവധിചുരുക്കി മുന്നോട്ട് പോവുക എന്ന സന്ദേശമാണ് ജീവനക്കാർക്ക് നല്‍കുന്നത്. പ്രദീപ്…
Read Moreഗ്ലാമർ റോളുകൾ ചെയ്യുന്നത് നിർത്തി, ഇപ്പോൾ എല്ലാവരും എന്നെ ബഹുമാനിക്കുന്നു: സോന
തന്റെ സിനിമാ ജീവിതത്തിലെ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു രംഗത്തുവന്നിരിക്കുകയാണ് നടി സോന. ഗ്ലാമറസ് വേഷങ്ങളിൽ മാത്രം ഒതുങ്ങിയതിലുള്ള നിരാശയും അമ്മയുടെ മരണശേഷമുണ്ടായ ദുരനുഭവവും സോന പങ്കുവച്ചു. ഒരഭിമുഖത്തിലായിരുന്നു സോനയുടെ തുറന്നുപറച്ചിൽ. സോന എഴുതി സംവിധാനം ചെയ്ത വെബ് സീരീസ് ‘സ്മോക്ക്’ റിലീസിന് ഒരുങ്ങുകയാണ്. ഷാർപ്ലെക്സ് ഓടിടി പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് സോന സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ യൂണിക് പ്രൊഡക്ഷൻസ് വഴി ഈ വെബ് സീരീസ് എത്തിക്കുന്നത്. സോനയുടെ ജീവിതം കേന്ദ്രീകരിച്ചുള്ള ഈ വെബ് സീരീസ് 2010 മുതൽ 2015 വരെ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ പ്രമോഷനായി സോന ഇതിനകം നിരവധി അഭിമുഖങ്ങള്‍ നല്‍കിക്കഴിഞ്ഞു. അതിലൂടെ തന്റെ ജീവിതത്തെക്കുറിച്ച് മുമ്പ് വെളിപ്പെടുത്തിയിട്ടില്ലാത്ത നിരവധി വിവരങ്ങൾ തുറന്നുപറയുകയാണ് താരം. എന്റെ ജീവിതത്തിൽ ഞാൻ നിരവധി നിരാശകൾ അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത്, എന്നെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ പോലും,…
Read More17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ ആശാ പ്രവർത്തകർ; സർക്കാർ ചർച്ചയ്ക്കു തയാറാകണമെന്ന് ആവശ്യം
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ സമരം 34-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു. സമരം നടത്തുന്നവരെ പിരിച്ചുവിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. 232 രൂപ പ്രതിദിനം ലഭിക്കുന്നത് കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഉദ്യോഗസ്ഥ തലത്തിൽ പോലും സർക്കാർ കാര്യങ്ങൾ മനസ്സിലാക്കാതെ തങ്ങളുടെ സമരത്തെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്ന് ആശപ്രവർത്തകർ വ്യക്തമാക്കി. നേരത്തെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഓണറേറിയം വർധിപ്പിക്കാൻ സാന്പത്തിക പ്രതിസന്ധി കാരണം സാധിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആരോഗ്യമന്ത്രിയിൽ നിന്നും അനുകൂലമായ നടപടിയൊന്നും ഉണ്ടായില്ല. മഴയും വെയിലുമേറ്റ് കഴിഞ്ഞ 34 ദിവസമായി സമരം നടത്തുന്ന ആശപ്രവർത്തകരെ കേൾക്കാൻ പോലും സർക്കാർ തയാറാകാത്തത് കടുത്ത അനീതിയാണെന്നാണ് ആശമാരുടെ അഭിപ്രായം.
Read Moreഐഎസ് നേതാവ് അബു ഖദീജ ഇറാഖിൽ കൊല്ലപ്പെട്ടു
ഡമാസ്കസ്: തീവ്രവാദ ഗ്രൂപ്പായ ഇസ് ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഇറാഖിലെയും സിറിയയിലെയും നേതാവ് അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുള്ള മകി മുസ്ലേ അല്‍-റിഫായി കൊല്ലപ്പെട്ടു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹകരണത്തോടെ ഇറാഖി സുരക്ഷാ സേനയാണ് ഇദ്ദേഹത്തെ വധിച്ചതെന്നാണു വിവരം. ഐഎസിന്റെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ ആഗാള നേതാവ് പദവിയിലേക്ക് നേരത്തെ പരിഗണിക്കപ്പെട്ടയാളാണ് അബു ഖദീജ. ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയാണ് കൊല്ലപ്പെട്ട വിവരം അറിയിച്ചത്. ഇറാഖിലെയും ലോകത്തിലെതന്നെയും ഏറ്റവും അപകടം പിടിച്ച തീവ്രവാദിയാണ് ഇയാളെന്നു പ്രധാനമന്ത്രി പറഞ്ഞു.
Read Moreരാഷ്ട്രീയപ്രേരിത സമരം; ആശാ പ്രവർത്തകരുടെ സമരത്തിനു പിന്നിൽ ചില ദുഷ്ടബുദ്ധികളെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: ആശപ്രവർത്തകരുടെ സമരം അനാവശ്യമെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ചില ദുഷ്ട ബുദ്ധികളുടെ തലയിൽ ഉദിച്ചതാണ് ആശപ്രവർത്തകരുടെ സമരമെന്നും അദ്ദേഹം പറഞ്ഞു. ആശാപ്രവർത്തകരെ ആരൊക്കെയൊ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിനിറക്കിയിരിക്കുന്നത്. അവർ സമരം അവസാനിപ്പിച്ച് ജോലിയിൽ തിരികെ കയറണം. തികച്ചും രാഷ്ട്രീയപ്രേരിതമാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. ആശപ്രവർത്തകർക്ക് ഓണറേറിയം 7000 രൂപയാക്കിയത് എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreപാക്കിസ്ഥാൻ വിമാനം ഒരു ചക്രം ഇല്ലാതെ ലാൻഡ് ചെയ്തതിൽ അന്വേഷണം
ലാഹോർ: പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) വിമാനം ഒരു ചക്രമില്ലാതെ ലാൻഡ് ചെയ്ത സംഭവത്തിൽ അന്വേഷണം തുടരുന്നു. കറാച്ചിയിൽനിന്ന് പറന്ന് ലാഹോറിൽ ലാൻഡ് ചെയ്ത പികെ 306 എന്ന വിമാനത്തിന്റെ പിൻ ചക്രങ്ങളിലൊന്നാണു കാണാതായത്. വിമാനം സുരക്ഷിതമായി അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തെന്നു പിഐഎ വക്താവ് അറിയിച്ചു. വിമാനം ഇറങ്ങിയശേഷം പരിശോധന നടത്തിയപ്പോഴാണ് ഒരു പിൻചക്രം ഇല്ലെന്ന് കണ്ടെത്തിയത്. വിമാനം കറാച്ചിയിൽനിന്നു പുറപ്പെട്ടപ്പോൾ ഈ ചക്രം ഉണ്ടായിരുന്നു. കറാച്ചി വിമാനത്താവളത്തിൽനിന്നു പറന്നുയരവേ റൺവേയിൽ വച്ച് എന്തോ ഇടിച്ചാവാം പിൻചക്രം അപ്രത്യക്ഷമായതെന്നാണു സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
Read Moreയുഡിഎഫ് വന്നാൽ നവീൻ ബാബുവിന്റെ ഘാതകർ അഴിക്കുള്ളിലാകുമെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ
പത്തനംതിട്ട: കണ്ണൂർ എംഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിണറായി വിജയൻ സംരക്ഷിക്കുകയാണെന്ന് കെപിസിസി മുൻ പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ. മുരളീധരൻ. നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറന്പിലും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവും പത്തനംതിട്ടയിൽ നടത്തിയ ഏകദിന ഉപവാസത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ നവീൻ ബാബുവിന്റെ ഘാതകരെ അറസ്റ്റു ചെയ്ത് അഴിക്കുള്ളിലാക്കുമെന്ന് മുരളീധരൻ പറഞ്ഞു.നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ പിണറായി സർക്കാരും സിപിഎമ്മും എന്തിനാണ് എതിർക്കുന്നതെന്ന് മുരളീധരൻ ചോദിച്ചു. നവീൻ ബാബു സത്യസന്ധനാണെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടും ഇതുസംബന്ധിച്ച് ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരാത്തതിനു പിന്നിൽ എന്തോ മറയ്ക്കുവാനോ, ആരെയെക്കെയോ സംരക്ഷിക്കുന്നതിനോ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപവാസ സത്യാഗ്രഹ സമര…
Read More